സ്വന്തം ലേഖകൻ: ഒമാനിലേക്ക് വരുന്ന യാത്രക്കാർ രജിസ്റ്റർ ചെയ്യേണ്ട ഓണ്‍ലൈന്‍ ലിങ്കില്‍ മാറ്റം വരുത്തി. ആരോഗ്യ മന്ത്രാലയം ആണ് ഇതു സംബന്ധിച്ച് അറിയിപ്പ് പുറത്തുവിട്ടത്. നിയമം 2022 ജനുവരി 18 ചൊവ്വാഴ്ച മുതൽ പ്രാബല്യത്തിൽ വന്നു. ഒമാനിലേക്ക് വരുന്ന യാത്രക്കാര്‍ രജിസ്റ്റര്‍ http://travel.moh.gov.om എന്ന ലിങ്കിലാണ് ഇനി രജിസ്റ്റർ ചെയ്യേണ്ടത്. https://covid19.emushrif.om എന്ന ലിങ്കിലൂടെയായിരുന്നു ആദ്യം രജിസ്റ്റർ ചെയ്തിരുന്നത്. ഇതാണ് നിർത്തലാക്കിയിരിക്കുന്നത്.
അതേസമയം ഒമാനിൽ പ്രതിദിന കൊവിഡ് കേസുകൾ ആയിരം കടന്നു. പുതിയ മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്യാത്തത് വലിയ ആശ്വസാമാണ്. രോഗമുക്തി നേടുന്നവരുടെ എണ്ണവും കൂടുതൽ ആണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,315പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. പുതിയ മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
3,14,853 ആളുകൾക്കാണ് ഇതുവരെ കോവിഡ് ബാധിച്ചത്. 240 പേർക്ക് പുതുതായി രോഗം ഭേദമായി. 96.2 ശതമാനമാണ് രോഗമുക്തി നിരക്ക്. ആകെ 3,02,762 ആളുകൾക്ക് അസുഖം മാറുകയും ചെയ്തു. 39 പേരെ പുതുതായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതോടെ രാജ്യത്തിെൻറ വിവിധ ആതുരാലയങ്ങളിൽ കഴിയുന്നവരുടെ എണ്ണം 98 ആയി. ഇതിൽ 14പേർ തീവ്രപരിചരണ വിഭാഗത്തിലാണ്. 4,122 ആളുകളാണ് ഇതുവരെ മഹാമാരി പിടിപ്പെട്ട് മരിച്ചത്. നിലവിൽ 7969 ആളുകളാണ് രാജ്യത്ത് കോവിഡ് ബാധിതരായി കഴിയുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല