സ്വന്തം ലേഖകൻ: ഒമാനിൽ നിന്ന് ഇന്ത്യയിലേക്കും തിരികെയുമുള്ള വിമാനസർവീസുകളുടെ എണ്ണം കൂട്ടാൻ ധാരണ. ഇരു ഭാഗത്തേക്കുമായി 12,000 സീറ്റുകളുടെ വർധന. ഓരോ ഭാഗത്തേക്കുമുള്ള സർവീസുകളിൽ 6,000 സീറ്റുകൾ വീതം അധികമായി ലഭിക്കും. എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസും കൂടുതൽ സർവീസുകൾ നടത്തും. എയർ ഇന്ത്യ എക്‌സ്പ്രസ് കൊച്ചി, തിരുവനന്തപുരം സർവീസുകൾ വർധിക്കും.
ഇന്ത്യ ഉള്‍പ്പടെ 103 രാഷ്ട്രങ്ങളില്‍ നിന്നുള്ളവര്‍ക്ക് സൗജന്യ സന്ദര്‍ശക വീസ അനുവദിച്ച് ഒമാന്‍. പത്ത് ദിവസത്തേക്കാണ് സൗജന്യമായി രാജ്യത്തേക്ക് പ്രവേശനം അനുവദിക്കുക. വിദേശ വിനോദ സഞ്ചാരികളെ രാജ്യത്തേക്ക് ആകര്‍ഷിക്കുകയാണ് ഇതിലൂടെ ലക്ഷ്യമെന്നും റോയല്‍ ഒമാന്‍ പോലീസ് വ്യക്തമാക്കി. അതേസമയം, ഇത്തരത്തില്‍ രാജ്യത്ത് എത്തുന്നവര്‍ക്ക് ഹോട്ടല്‍ ബുക്കിങ്, ആരോഗ്യ ഇന്‍ഷ്വറന്‍സ്, റിട്ടേണ്‍ ടിക്കറ്റ് എന്നിവ നിര്‍ബന്ധമാണ്.
ഒമാന്‍ വിനോദ സഞ്ചാര മേഖലക്ക് കരുത്ത് പകരുന്നതിനും വിദേശ സഞ്ചാരികളെ ആകര്‍ഷിക്കുന്നതിന്റെയും ഭാഗമായാണ് വീസ ഇല്ലാതെ പ്രവേശനം അനുവദിക്കാനുള്ള തീരുമാനം. ദേശീയ സമ്പദ്ഘടനയില്‍ ടൂറിസം മേഖലയില്‍ നിന്നുള്ള വിഹിതം വര്‍ധിപ്പിക്കാന്‍ സാധിക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല