1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 15, 2024

സ്വന്തം ലേഖകൻ: ഒമാനിൽ നിന്നും ഇന്ത്യയിലേക്കുള്ള യാത്രക്കാർക്ക് അധിക ബാഗേജുകൾക്ക് നിരക്കിളവ് പ്രഖ്യാപിച്ച് എയർ ഇന്ത്യ എക്സ്പ്രസ്. ടിക്കറ്റ് മുൻകൂട്ടി ബുക്ക് ചെയ്യുന്നവർക്കായിരിക്കും ഇതിന്റെ ഗുണം ലഭിക്കുക. അധിക ബാഗേജിന് 45 ശതമാനം വരെയാണ് യാത്രക്കാർക്ക് നിരക്കിളവ് ലഭിച്ചിരിക്കുന്നത്. മാർച്ച് 30 വരെ ഈ ഇളവുകൾ ലഭിക്കും എന്ന് എയർ ഇന്ത്യ എക്‌സ്പ്രസ് എക്സ് പ്ലാറ്റ്‌ഫോമിൽ കുറിച്ചു.

16 റിയാൽ ആണ് അഞ്ച് കിലോ അധിക ബാഗേജിന് ഒമാൻ ഈടാക്കിയിരുന്നത്. എന്നാൽ ഇപ്പോൾ 9 റിയാൽ നൽകിയാൽ മതിയാകും. 10 കിലോ അധിക ബാഗേജ് ആണ് കൊണ്ടുപോകുന്നതെങ്കിൽ 32 റിയാൽ നൽകിയിരുന്നത്. ഇനി അത് 18 റിയാൽ നൽകിയാൽ മതിയാകും. 15 കിലോ അധിക ബാഗേജ് കൊണ്ടുപോകുന്നതിന് 52 റിയാൽ ആണ് നൽകേണ്ടി വന്നിരുന്നത്. അത് ഇനി 30 റിയാൽ നൽകിയാൽ മതിയാകും. ടിക്കറ്റിനൊപ്പം ഉള്ള ബാഗേജ് നിര്ക്കുകളുടെ നിരക്കുകൾ സാധാരണ നിലയിൽ തുടരും.

ഓഫ് സീസൺ ആണ് ഇപ്പോൾ. കുടുംബവുമായി താമസിക്കുന്ന പ്രവാസികൾ യാത്ര ചെയ്യുന്നത്. കുറവാണ്. ഒമാനിൽ നിന്ന് കേരള സെക്ടറുകളിലേക്ക് ഇപ്പോൾ കുറഞ്ഞ നിരക്കാണ് വരുന്നത്. എയർ ഇന്ത്യ എക്‌സ്പ്രസിൽ കുറഞ്ഞ നിരക്കിൽ ഇപ്പോൾ ടിക്കറ്റുകൾ ലഭ്യമാണ്. എന്നാൽ റമദാൻ ആണ് അടുത്ത മാസം മുതൽ തുടങ്ങുന്നത്. അത് കഴിഞ്ഞാൽ പെരുന്നാളും വരുന്നുണ്ട്. നാട്ടിലേക്ക് വരുന്നവരുടെ എണ്ണം കൂടും. അപ്പോൾ ടിക്കറ്റ് നിരക്ക് ഉയരാൻ ആണ് സാധ്യതയെന്ന് ട്രാവൽ മേഖലയിൽ നിന്നുള്ളവർ പറയുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.