സ്വന്തം ലേഖകൻ: ഒമാനില്‍ താമസിക്കുന്ന ഇന്ത്യക്കാര്‍ക്ക് രാജ്യത്തുള്ള ഇന്ത്യന്‍ സ്ഥാനപതിയെ നേരില്‍ കണ്ട് പരാതികള്‍ അറിയിക്കാം. ഇതിനായി എല്ലാ മാസവും നടത്തി വരുന്ന ഓപ്പണ്‍ ഹൗസ് ഫെബ്രുവരി 11 (വെള്ളിയാഴ്ച) ന് നടക്കുമെന്ന് എംബസി വൃത്തങ്ങള്‍ അറിയിച്ചു.
മസ്‌കറ്റിലെ ഇന്ത്യന്‍ എംബസിയില്‍ വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടരയ്ക്ക് ആരംഭിക്കുന്ന ഓപ്പണ്‍ ഹൗസില്‍ പ്രവാസികളുടെ ക്ഷേമവുമായി ബന്ധപ്പെട്ട ഏത് കാര്യങ്ങളും ചോദിക്കാനാകും. സ്ഥാനപതിയോടൊപ്പം കാര്യാലയത്തിലെ എല്ലാ ഉയര്‍ന്ന ഉദ്യോഗസ്ഥരും മീറ്റിംഗില്‍ പങ്കെടുക്കും. ഓപ്പണ്‍ ഹൗസ് വൈകുന്നേരം 4 മണിയോടെ അവസാനിക്കും.
ഓപ്പണ്‍ ഹൗസില്‍ നേരിട്ട് പങ്കെടുക്കാന്‍ സാധിക്കാത്തവര്‍ തങ്ങളുടെ പരാതി 98282270 നമ്പറില്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യാനും എംബസി ആവശ്യപ്പെട്ടിട്ടുണ്ട്. ഇത്തരത്തില്‍ ലഭിക്കുന്ന പരാതികള്‍ക്കുള്ള മറുപടി ഫെബ്രുവരി 11 ന് നല്‍കുമെന്നും എംബസി പുറത്തിറക്കിയ വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല