സ്വന്തം ലേഖകൻ: മസ്‌കത്ത് ഇന്ത്യന്‍ എംബസിയില്‍ ഫെബ്രുവരി മാസത്തെ ഓപ്പൺ ഹൗസ് 16 വെള്ളിയാഴ്ച നടക്കും. എംബസി ഹാളില്‍ ഉച്ചക്ക് 2.30ന് ആരംഭിക്കുന്ന ഓപ്പൺഹൗസ് വൈകുന്നേരം നാല് മണി വരെ തുടരും. അംബാസഡര്‍ അമിത് നാരംഗും മറ്റു ഉദ്യോഗസ്ഥരും സംബന്ധിക്കും. ഒമാനില്‍ താമസിക്കുന്ന ഇന്ത്യക്കാര്‍ക്ക് പരാതികളും സഹായങ്ങള്‍ ആവശ്യമുള്ള വിഷയങ്ങളും നേരിട്ട് എംബസി അധികൃതരെ അറിയിക്കാനാകും. മുന്‍കൂട്ടി അനുമതി നേടാതെയും ഓപ്പൺ ഹൗസില്‍ പങ്കെടുക്കാം. നേരിട്ട് പങ്കെടുക്കാന്‍ സാധിക്കാത്തവര്‍ക്ക് 98282270 എന്ന നമ്പറില്‍ ഓപ്പണ്‍ ഹൗസ് സമയത്ത് വിളിക്കാമെന്നും അധികൃതര്‍ അറിയിച്ചു.
അതിനിടെ ഒമാനിൽ ഒഴുക്കിൽപ്പെട്ട് മലയാളി യുവാവ് മരിച്ചു. ആലപ്പുഴ അരൂക്കുറ്റി സ്വദേശി നടുവത്ത് നഗർ, തറാത്തോട്ടത്ത് അബ്ദുൽ വാഹിദ് ആണ് മരിച്ചത്. 28 വയസായിരുന്നു. ജോലിക്ക് പോയി തിരിച്ചു വരുമ്പോൾ വാദി മുറിച്ചു കടക്കുന്നതിനിടയിലാണ് അപകടമുണ്ടായത്. ബർക്കയിലൽ സ്വകാര്യസ്ഥാപനത്തിൽ ആണ് ജോലി ചെയ്തിരുന്നത്. ജോലി ആവശ്യാർത്ഥം വാഹനവുമായി സൂറിൽ പോയി തിരിച്ചു വരുന്ന സമയത്ത് ഇബ്രക്കടുത്തുവെച്ചാണ് അപകടം സംഭവിച്ചത്. അബ്ദുള്ള വാഹിദിന്റെ കൂടെ ഒരു സ്വദേശിയും ഉണ്ടായിരുന്നു അദ്ദേഹം രക്ഷപ്പെട്ടു.
ഇബ്രക്കടുത്തുവെച്ച് വാദി മുറിച്ചു കടക്കുന്നതിന് ഇടയിൽ പെട്ടെന്ന് വെള്ളം വന്നു. പുറത്തിറങ്ങാൻ വേണ്ടി ഇവർ കാറിന്റെ ഡോർ തുറന്നപ്പോൾ വണ്ടിയിലേക്ക് വെള്ളം കയറി. അബ്ദുൽ വാഹിദിന്റെ മൃതദേഹം ഇപ്പോൾ ഇബ്രി ആശുപത്രി മോർച്ചയിൽ സൂക്ഷിച്ചിരിക്കുകയാണ്. തുടർനടപടികൾ നടന്നുവരുന്നതായി ബന്ധപ്പെട്ടവർ അറിയിച്ചു. കെഎംസിസി പ്രവർത്തകർ സഹായവുമായി രംഗത്തുണ്ട്.
പിതാവ്: വലിയ വീട്ടിൽ ഇബ്രാഹിം, മാതാവ് : ബൽക്കീസ്. സഹോദരി: വാഹിദ. മഴയെ തുടര്‍ന്ന് മരണപ്പെട്ടവരുടെ എണ്ണം ഇതോടെ ആറായി
മൃതദേഹം നടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല