സ്വന്തം ലേഖകൻ: ഇന്ത്യൻ എംബസി ഓപൺ ഹൗസ് ഏപ്രിൽ 26 വെള്ളിയാഴ്ച നടക്കും. എംബസി അങ്കണത്തിൽ ഉച്ചയ്ക്ക് 2.30ന് ആരംഭിച്ച് 4 മണിക്ക് അവസാനിക്കും. അംബാസഡർ അമിത് നാരംഗ് സംബന്ധിക്കും. ഒമാനിൽ താമസിക്കുന്ന ഇന്ത്യക്കാരായ പ്രവാസികൾക്ക് പരാതികൾ ബോധിപ്പിക്കുന്നതിനും വിവിധ വിഷയങ്ങളിൽ എംബസിയുടെ സഹായം ലഭ്യമാക്കുന്നതിനും അവസരം ലഭിക്കും.
അതേസമയം, ഓപ്പൺ ഹൗസിൽ നേരിട്ട് പങ്കെടുക്കാൻ സാധിക്കാത്തവർക്ക് 98282270 എന്ന നമ്പറിൽ മുൻകൂട്ടി റജിസ്റ്റർ ചെയ്യാവുന്നതാണ്. ഓപ്പൺ ഹൗസ് സമയത്ത് ഇവരെ എംബസി ഉദ്യോഗസ്ഥർ ബന്ധപ്പെടുമെന്നും അധികൃതർ അറിയിച്ചു.
മാഹാവിർ ജയന്തി പ്രമാണിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഈ മാസം 21ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. അടിയന്തര സേവനങ്ങൾക്ക് 24 മണിക്കൂറും 98282270 (കോൺസുലാർ), 80071234 (കമ്യൂണിറ്റി വെൽഫെയർ) എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല