സ്വന്തം ലേഖകൻ: ഇന്ത്യയുടെ സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കന്‍ഡറി എജ്യുക്കേഷന്‍ (സിബിഎസ്ഇ) കീഴിലുള്ള ഇന്ത്യന്‍ സ്‌കൂളുകളില്‍ 10, 12 ക്ലാസുകളിലെ പരീക്ഷ 2024 ഫെബ്രുവരി 15ന് ആരംഭിക്കും. പരീക്ഷകള്‍ 55 ദിവസം നീണ്ടുനില്‍ക്കുകയും 2024 ഏപ്രില്‍ 10ന് അവസാനിക്കുകയും ചെയ്യും.
വിദ്യാര്‍ഥികള്‍ക്ക് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നതിനാണ് വളരെ നേരത്തേ തന്നെ തീയതികള്‍ പ്രഖ്യാപിക്കുന്നത്. ഒമാനിലെ ഇന്ത്യന്‍-പാഠ്യപദ്ധതി വിദ്യാര്‍ഥികള്‍ക്ക് cbse.gov.in എന്ന സിബിഎസ്ഇയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ 10, 12 ക്ലാസുകളിലെ ടൈംടേബിളുകള്‍ പരിശോധിക്കാം.
പത്താം ക്ലാസ് പരീക്ഷകള്‍ 2024 ഫെബ്രുവരി 15ന് ആരംഭിച്ച് മാര്‍ച്ച് 13 വരെ തുടരും. പന്ത്രണ്ടാം ബോര്‍ഡ് പരീക്ഷ 2024 ഫെബ്രുവരി 15ന് ആരംഭിച്ച് ഏപ്രില്‍ 2ന് അവസാനിക്കും. പരീക്ഷകള്‍ രാവിലെ 10.30നാണ് ആരംഭിക്കുക.
പത്താം ക്ലാസ് ബോര്‍ഡിന്, സംസ്‌കൃതം പരീക്ഷ ഫെബ്രുവരി 19നും തുടര്‍ന്ന് ഹിന്ദി ഫെബ്രുവരി 21നും നടക്കും. ഇംഗ്ലീഷ് ഫെബ്രുവരി 26 നും സയന്‍സ് 2024 മാര്‍ച്ച് 2 നും നടക്കും. ഹോം സയന്‍സ് ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത് മാര്‍ച്ച് നാലിനാണ്. മാര്‍ച്ച് 7-നാണ് സോഷ്യല്‍ സയന്‍സ് പരീക്ഷ. മാര്‍ച്ച് 11-ന് മാത്തമാറ്റിക്സും മാര്‍ച്ച് 13ന് ഇന്‍ഫര്‍മേഷന്‍ ടെക്നോളജിയുമാണ് അവസാന രണ്ട് പരീക്ഷകള്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല