![](https://www.nrimalayalee.com/wp-content/uploads/2021/08/Oman-Expat-Teachers-Hotel-Quarantine.jpg)
സ്വന്തം ലേഖകൻ: മാനിലെ ഇന്ത്യൻ സ്കൂളുകൾ പൂർണമായി തുറക്കുന്നു. ഇന്ത്യൻ സ്കൂൾ ഡയറക്ടർ ബോർഡ് ക്ലാസുകൾ തുറക്കാനുള്ള അനുവാദം നേരത്തെ നൽകിയിരുന്നു. ഒമാൻ വിദ്യാഭ്യാസ മന്ത്രാലയം നിശ്ചയിച്ച കോവിഡ് മാനദണ്ഡം പൂർണമായി പാലിക്കണമെന്നാണ് ഡയറക്ടർ ബോർഡ് നൽകിയ നിർദേശം. ഇതനുസരിച്ച് പല സ്കൂളുകളും പൂർണമായി പ്രവർത്തിച്ചു തുടങ്ങി. പലതും അടുത്ത ആഴ്ച മുതൽ പ്രവർത്തിച്ചു തുടങ്ങും. സൂർ ഇന്ത്യൻ സ്കൂളും പൂർണമായി പ്രവർത്തിച്ചു തുടങ്ങി. അൽഗുബ്റ ഇന്ത്യൻ സ്കൂൾ ഇൻറർനാഷനൽ, മസ്കത്ത് ഇന്ത്യൻ സ്കൂൾ തുടങ്ങിയവ തുറക്കാൻ ഒരുങ്ങുകയാണ്. അൽ ഗുബ്റ ഇന്ത്യൻ സ്കൂളിൽ കെ.ജി ക്ലാസുകളും ആറു മുതൽ 12വരെ ക്ലാസുകളും തുറന്നു. ബാക്കി അടുത്ത ആഴ്ച മുതൽ ആരംഭിക്കും.
മസ്കത്ത് ഇന്ത്യൻ സ്കൂൾ ഇൗ മാസം 17മുതൽ തുറന്ന് പ്രവർത്തിക്കും. അഞ്ച് മുതൽ എട്ടുവരെ ആഴ്ചയിൽ രണ്ട് ക്ലാസുകൾ വീതം നടത്താനാണ് പദ്ധതി. ഒമാനിലെ എല്ലാ ഇന്ത്യൻ സ്കൂളുകളിലും ഒമ്പത്, പത്ത്, പ്ലസ് വൺ, പ്ലസ്ടു ക്ലാസുകൾ തുറന്നു. ചിലയിടത്ത് പരീക്ഷയും നടക്കുന്നുണ്ട്. അൽ ഗുബ്റ ഇന്ത്യൻ സ്കൂളിൽ അടുത്ത ആഴ്ച മുതൽ ആറ്, ഏഴ് എട്ട് ക്ലാസുകളും തുറക്കും. ബോഷർ ഇന്ത്യൻ സ്കൂളിൽ കെ.ജി. ക്ലാസുകൾ അടക്കമുള്ളവ നേരത്തെ തുറന്നിരുന്നു. ദാർസൈത്ത് ഇന്ത്യൻ സ്കൂൾ, വാദി കബീർ ഇന്ത്യൻ സ്കൂൾ എന്നിവയും തുറക്കുന്നതു സംബന്ധിച്ച് അറിയിപ്പ് നൽകി.
കുട്ടികളെ ദിവസവും ശരീര ഉൗഷ്മാവ് പരിശോധന, അസുഖമുള്ള കുട്ടികളെ തിരിച്ചയക്കൽ, സ്കൂളിൽ ഐസൊലേഷൻ മുറികൾ ഒരുക്കൽ, ആവശ്യമായ സാനിൈറ്റസറുകൾ വിതരണം ചെയ്യൽ, സാമൂഹിക അകലം പാലിച്ച് ക്ലാസുകളിൽ ഇരുത്തൽ തുടങ്ങി നിരവധി മാനദണ്ഡം അധികൃതർ നടപ്പാക്കേണ്ടി വരും. പല സ്കൂളുകളിലും എല്ലാ കുട്ടികളെയും ഒന്നിച്ചിരുത്തി ക്ലാസ് നടത്താൻ സൗകര്യമില്ല. അതിനാൽ ഒന്നിടവിട്ട ദിവങ്ങളിലാണ് കുട്ടികൾക്ക് ഓഫ് ലൈൻ ക്ലാസ് നടത്തുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല