![](https://www.nrimalayalee.com/wp-content/uploads/2021/08/Oman-Expat-Teachers-Hotel-Quarantine.jpg)
സ്വന്തം ലേഖകൻ: ഒമാനിലെ ഇന്ത്യൻ സ്കൂളുകളിൽ ശൈത്യകാല അവധി ആരംഭിക്കുന്നു. അടുത്ത മാസം മുതല്‍ ആണ് അവധി ആരംഭിക്കുന്നത്. എന്നാല്‍ ഒമിക്രോൺ കേസുകൾ ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ഇന്ത്യയിലേക്കുള്ള യാത്രക്കാർ ആശങ്കയിലാണ്. കഴിഞ്ഞ ദിവസം ആണ് കര്‍ണാടകയില്‍ രണ്ട് പേര്‍ക്ക് ഒമിക്രോണ്‍ റിപ്പോര്‍ട്ട് ചെയ്തത്. സ്ക്കൂള്‍ അവധി ആരംഭിച്ചാല്‍ കേരളത്തിലേക്കുള്ള യാത്രക്കാരുടെ എണ്ണം കൂടും.
എന്നാല്‍ എല്ലാവരും ഒമിക്രോൺ പേടിയിലാണ്. നാട്ടിലേക്ക് പോകന്‍ പദ്ധതിയിട്ട പലരും ഇപ്പോള്‍ വലിയ ആശങ്കയില്‍ ആണ്. വീണ്ടും ദീര്‍ഘകാലാ ക്വാറൻെെറൻ വെക്കുമോ, വിമാന സര്‍വീസുകള്‍ നിര്‍ത്തുമോ എന്ന നിരവധി ചോദ്യങ്ങളാണ് യാത്രക്ക് തയ്യാറെടുക്കുന്നവരെ അലട്ടുന്നത്. നാട്ടിലെത്തി പറഞ്ഞ സമയത്ത് തിരിച്ച് വരാന്‍ സാധിക്കാതിരുന്നാല്‍ ജോലി നഷ്ടപ്പെടാന്‍ സാധ്യതയുള്ള പല ആളുകളും യാത്രകൾ ഒഴിവാക്കാനും തീരുമാനിച്ചിട്ടുണ്ട്.
ഇന്ത്യയില്‍ ഒമിക്രോണ്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ വിമാന കമ്പനികളും ട്രാവല്‍ ഏജന്‍സികളും വലിയ ആശങ്കയിലാണ്. നിലവിൽ ഇന്ത്യ-ഒമാൻ സർക്കാറുകൾ നിയന്ത്രണങ്ങൾ ഒന്നും ആരംഭിച്ചിട്ടില്ല. എന്നാല്‍ വരും ദിവസങ്ങളില്‍ എന്തെല്ലാം നിയന്ത്രണങ്ങളാണ് വരാന്‍ പോകുന്നത് എന്ന കാര്യത്തില്‍ ആര്‍ക്കും വ്യക്തയില്ല. അടുത്ത ദിവസങ്ങളിൽ ഇന്ത്യയിലേക്ക് നിരവധി പേരണ് യാത്ര പദ്ധതിയിട്ടിരിക്കുന്നത്.
ഇന്ത്യന്‍ സ്ക്കൂളില്‍ ശൈത്യകാല അവധി ആരംഭിക്കുന്നതിനാല്‍ അടുത്ത ദിവസം യാത്രക്കാരുടെ എണ്ണം വര്‍ധിക്കും. വിവാഹ ചടങ്ങുകളില്‍ പങ്കെടുക്കാന്‍ നിരവധി പേരാണ് അടുത്ത ദിവസങ്ങളില്‍ നാട്ടിലേക്ക് വരാന്‍ പദ്ധിതിയിട്ടിരിക്കുന്നത്. ഡിസംബര്‍ പകുതി ആകുമ്പോള്‍ ആണ് ഒമാനിലെ ഇന്ത്യന്‍ സ്ക്കൂളുകള്‍ അവധി തുടങ്ങുന്നത്. കൊവിഡ് കാരണം കഴിഞ്ഞ വര്‍ഷം അധ്യാപകരും, അനധ്യാപകരും നാട്ടില്‍ പോയിരുന്നില്ല.
ചില ഇന്ത്യന്‍ സ്ക്കൂള്‍ ഒരു മാസം കൂടുതല്‍ ശൈത്യകാല അവധി നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ട്. പലരും നാട്ടിലേക്ക് പോകന്‍ ടിക്കറ്റ് ബുക്ക് ചെയ്തു കാത്തിരിപ്പാണ്. വിമാനനിരക്കും ഇപ്പോള്‍ കൂടുതല്‍ ആണ്. എന്നാല്‍ ഒമിക്രോൺ ആണ് എല്ലാവരേയും പ്രതിന്ധിയിലാക്കുന്നതെന്ന് ഒമാനിലെ പ്രവാസികള്‍ പറയുന്നതായി മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു. കൊവിഡ് കുറഞ്ഞ സാഹചര്യത്തില്‍ ആണ് വിമാന യാത്ര അടുത്ത് തുടങ്ങിയത്. ഇനി ക്വാറൻറീൻ വരുകയാണെങ്കില്‍ പ്രവാസികള്‍ക്ക് നാട്ടിലേക്ക് വരുന്നത് വലിയ ചെലവുള്ള കാര്യം ആയി മാറും.
ഒമിക്രോൺ കൂടുതല്‍ രാജ്യങ്ങളിലേക്ക് വ്യാപിക്കുന്നത് വലിയ പ്രതിസന്ധിയാണ് ഉണ്ടാക്കുക. കൊവിഡ് കാരണം ട്രാവല്‍ ഏജന്‍സികള്‍ ഒരുപാട് നാള്‍ അടഞ്ഞു കിടക്കുകയായിരുന്നു. ഇപ്പോഴാണ് പലതും തുറക്കാന്‍ തുടങ്ങിയത്. കര്‍ണാടകത്തിൽ ഒമിക്രോൺ സ്ഥിരീകരിച്ചയാളുമായി അടുത്ത സമ്പര്‍ക്കത്തിലുണ്ടായിരുന്ന അഞ്ച് പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ കടുത്ത ആശങ്കയിലായിരിക്കുകയാണ് പ്രവാസികള്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല