സ്വന്തം ലേഖകൻ: നമ്മൾ ഉപയോഗിക്കുന്ന ഇന്റര്‍നെറ്റ് കണക്ഷന്‍ അയല്‍വാസികളുമായി പങ്കുവെയ്‍ക്കരുതെന്ന് ഒമാന്‍ ടെലികമ്മ്യൂണിക്കേഷന്‍സ് റെഗുലേറ്ററി അതോറിറ്റിയുടെ അറിയിപ്പ്. നിരവധി പ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ ആണ് ഇത്തരത്തിലുള്ള ഒരു നിർദ്ദേശവുമായി അധികൃതർ രംഗത്തെത്തിയിരിക്കുന്നത്. നിരവധി പ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യതകള്‍ ഇതുമായി ബന്ധപ്പെട്ട് ഉണ്ടെന്നും എന്തെങ്കിലും നിയമ ലംഘനങ്ങൾ കണ്ടെത്തിയാൽ അത് കണക്ഷന്റെ യഥാര്‍ത്ഥ ഉടമയ്‍ക്ക് നിയമപരമായി വലിയ ബാധ്യതയാകുമെന്ന് അധികൃതർ അറിയിച്ചു.
വയര്‍ലെസ് നെറ്റ്‍വര്‍ക്കുകളിലെ സാങ്കേതിക പ്രശ്‍നങ്ങള്‍ക്ക് പുറമെ മറ്റു ചില പ്രശ്നങ്ങളുമുണ്ടെന്ന് അധികൃതർ ചൂണ്ടിക്കാട്ടുന്നു. ഒരു കണക്ഷന്‍ നിരവധിപ്പേര്‍ പങ്കുവെച്ച് ഉപയോഗിക്കുന്നത് ആ മൊത്തം പ്രദേശത്തെ ഇന്റര്‍നെറ്റ് സേവനത്തിന്റെ ഗുണനിലവാരത്തെയും വേഗതയേയും ബാധിക്കുമെന്നും അവർ പറയുന്നു. കൂടാതെ വിവരങ്ങളുടെ സുരക്ഷ ഉറപ്പാക്കാനാവാത്ത മറ്റു പല സങ്കീര്‍ണതകളും ഒളിഞ്ഞിരിക്കുന്നത്.
ഇന്റര്‍നെറ്റ് ദുരുപയോഗം ഇതുമൂലം ഉണ്ടാകാൻ സാധ്യതയുണ്ട്. സൈബര്‍ കുറ്റകൃത്യങ്ങള്‍ കൂടുതലും ഇങ്ങനെയാണ് നടക്കുന്നത്. നെറ്റ്‍വര്‍ക്കുകള്‍ മതിയായ ലൈസന്‍സില്ലാതെയാണ് സ്ഥാപിക്കുന്നതെങ്കില്‍ അതുമായി ബന്ധപ്പെട്ട നിയമ നടപടികള്‍ ഉടമ തന്നെയാണ് നേരിടേണ്ടി വരുക. പലപ്പോഴും കണക്ഷനുകൾ പങ്കുവെക്കാൻ ഉപയോഗിക്കുന്ന ഉപകരണങ്ങൾ തന്നെ വലിയ സുരക്ഷതയില്ലാത്തവയാണ് . ഗുരുതരമായ സുരക്ഷാ പ്രശ്നങ്ങള്‍ക്ക് കാരണമാകുന്ന കാര്യങ്ങൾ ഇതുവഴി നടക്കാൻ സാധിക്കും.
അതേസമയം, ഒമാനിൽ ശക്തമായ മഴയായിരുന്നു കഴിഞ്ഞ കുറച്ചു ദിവസങ്ങളിൽ. കൂടുതൽ മഴ ലഭിച്ചത് വടക്കൻ ശർഖിയ ഗവർണറേറ്റിലെ മുദൈബി വിലായത്തിൽ ആണ്. ജൂലെെ 17-20 ദിവസങ്ങളിൽ 65 മില്ലിമീറ്റർ മഴയാണ് ഇവിടെ ലഭിച്ചത്. കാര്‍ഷിക, മത്സ്യബന്ധന, ജലവിഭവ വകുപ്പാണ് ഇക്കാര്യം അറിയിച്ചത്. കുറവ് മഴ ലഭിച്ചത് ദാഖിലിയ ഗവര്‍ണറേറ്റിലെ ഇസ്‌കി വിലായത്തിലാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല