1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 27, 2023

സ്വന്തം ലേഖകൻ: ഇസ്രായേല്‍ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്കായി തങ്ങളുടെ വ്യോമാതിര്‍ത്തി തുറന്നു നല്‍കിയ ഒമാന്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റിയുടെ തീരുമാനം ഇന്ത്യ ഉള്‍പ്പെടെയുള്ള ഏഷ്യന്‍ രാജ്യങ്ങള്‍ക്ക് നേട്ടമാകും. ഇന്ത്യയില്‍ നിന്ന് ഇസ്രായേലിലേക്കുള്ള യാത്ര കൂടുതല്‍ എളുപ്പമാക്കാന്‍ ഇത് ഉപകരിക്കും.

ഇതുവരെ, കിഴക്കന്‍ ഏഷ്യ, ഇന്ത്യ, തായ്ലന്‍ഡ് എന്നിവിടങ്ങളിലേക്കുള്ള ഇസ്രായേലി എയര്‍ലൈനുകളുടെ വിമാനങ്ങള്‍ അറേബ്യന്‍ പെനിന്‍സുല ഒഴിവാക്കാന്‍ തെക്കോട്ട് പറക്കാന്‍ നിര്‍ബന്ധിതരായിരുന്നു. ഈ റൂട്ട് രണ്ടര മണിക്കൂര്‍ കൂട്ടുകയും കൂടിയ ഇന്ധനച്ചെലവിന് കാരണമാവുകയും ചെയ്തിരുന്നു. എന്നാല്‍ തങ്ങളുടെ വ്യോമാതിര്‍ത്തി തുറക്കാനുള്ള ഒമാനി പ്രഖ്യാപനത്തോടെ, ഇന്ത്യ, തായ്ലന്‍ഡ് തുടങ്ങിയ ജനപ്രിയ സ്ഥലങ്ങളിലേക്ക് ഇസ്രായേല്‍ വിമാനങ്ങള്‍ക്ക് രണ്ടോ നാലോ മണിക്കൂര്‍ ലാഭിക്കാന്‍ കഴിയും. വിമാനക്കമ്പനികള്‍ക്ക് ഇന്ധനം ലാഭിക്കാമെന്നതിനാല്‍ ഇത് ടിക്കറ്റ് നിരക്ക് കുറയ്ക്കാനും സഹായകമാവും.

എയര്‍ ഇന്ത്യ ടെല്‍ അവീവില്‍ നിന്ന് ഡല്‍ഹിയിലേക്ക് നേരിട്ട് സൗദി, ഒമാനി എയര്‍സ്‌പേസ് ഉപയോഗിച്ച് പറക്കുന്നതോടെ സമയം ലാഭിക്കുകയും വിമാനങ്ങള്‍ കൂടുതല്‍ ചെലവ് കുറഞ്ഞതാക്കുകയും ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ വര്‍ഷം സൗദി അറേബ്യ ഇസ്രായേലി എയര്‍ലൈനുകള്‍ക്ക് തങ്ങളുടെ വ്യോമാതിര്‍ത്തി ഉപയോഗിക്കാന്‍ അനുമതി നല്‍കിയിരുന്നുവെങ്കിലും ഒമാനി വ്യോമാതിര്‍ത്തി അടച്ചതിനാല്‍ ഇസ്രായേല്‍ വിമാനക്കമ്പനികള്‍ക്ക് ഏഷ്യയിലേക്ക് പറക്കാന്‍ ഈ റൂട്ട് ഉപയോഗിക്കാന്‍ കഴിഞ്ഞിരുന്നില്ല.

കഴിഞ്ഞ വര്‍ഷം അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ സൗദി സന്ദര്‍ശിക്കുന്ന വേളയിലാണ് വ്യോമാതിര്‍ത്തി തുറക്കാന്‍ സൗദി അറേബ്യ തീരുമാനിച്ചത്. വ്യോമയാന വ്യവസായത്തിന് മികച്ച ദിവസമായി ഒമാനിന് മുകളിലൂടെ പറക്കാന്‍ ഇസ്രായേലി വിമാനക്കമ്പനികള്‍ക്ക് അനുമതി നല്‍കിയതിനെ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു കഴിഞ്ഞ ദിവസം വിശേഷിപ്പിച്ചിരുന്നു. ഇനി മുതല്‍ ഫാര്‍ ഈസ്റ്റ് അത്ര ദൂരെയല്ലെന്നും ആകാശം ഇനി അതിരുകളല്ലെന്നും ഒമാനി അംഗീകാരം ലഭിച്ചതിന് ശേഷം നെതന്യാഹു പ്രസ്താവനയില്‍ പറഞ്ഞു.

ഇസ്രയേലി വ്യോമയാനത്തിന് ഇതൊരു വലിയ വാര്‍ത്തയുടെ ദിവസമാണ്. ഫലത്തില്‍, ഏഷ്യയ്ക്കും യൂറോപ്പിനും ഇടയിലുള്ള പ്രധാന ഗതാഗത കേന്ദ്രമായി ഇസ്രായേല്‍ മാറിയിരിക്കുന്നതായും ഇസ്രായേല്‍ പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. ഇസ്രായേലി വിമാനങ്ങള്‍ക്ക് സൗദി അറേബ്യയില്‍ നിന്ന് നേരത്തേ അംഗീകാരം ലഭിച്ചു. 2018 ലെ ഒമാന്‍ സന്ദര്‍ശനം മുതല്‍ ഇസ്രായേല്‍ വിമാനക്കമ്പനികള്‍ക്ക് അതിന്റെ വ്യോമാതിര്‍ത്തിയിലൂടെ പറക്കാനുള്ള അനുമതി ലഭിക്കുന്നതിന് താന്‍ പ്രവര്‍ത്തിച്ചതായും ഇസ്രായേല്‍ പ്രധാനമന്ത്രി പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.