![](https://www.nrimalayalee.com/wp-content/uploads/2020/12/Oman-Covid-19-Vaccination-Muscat-Vaccination-Centers.jpg)
സ്വന്തം ലേഖകൻ: തൊഴിലാളികളുടെ കോവിഡ് ഐസൊലേഷനുമായി ബന്ധപ്പെട്ട് തൊഴിൽ മന്ത്രാലയം പുതിയ മാർഗനിർദേശങ്ങൾ പുറത്തിറക്കി. പൊതു-സ്വകാര്യമേഖലയിലുള്ള എല്ലാ തൊഴിലാളികൾക്കും മാർഗനിദേശങ്ങൾ ബാധകമാണെന്ന് മന്ത്രാലയം പറഞ്ഞു. വാക്സിനെടുക്കാത്ത വ്യക്തികൾ കോവിഡ് രോഗികളുമായി സമ്പർക്കം പുലർത്തിയിട്ടുണ്ടെങ്കിൽ ഏഴ് ദിവസത്തെ ക്വാറന്റീനിൽ പോകണം.
എട്ടാം ദിവസം കോവിഡ് പരിശോധനക്ക് വിധേയമാകണം. ഫലം നെഗറ്റിവാണെങ്കിൽ ഐസൊലേഷൻ അവസാനിപ്പിക്കാം. എന്നാൽ, പോസിറ്റിവാകുകയാണെങ്കിൽ 10 ദിവസത്തെ ഐസൊലേഷൻ പൂർത്തിയാക്കണം. കോവിഡ് രോഗികളുമായി സമ്പർക്കം പുലർത്തിയവർ വാക്സിൻ സ്വീകരിച്ചവരാണെങ്കിൽ പ്രകടമായ ലക്ഷണമില്ലെങ്കിൽ ഐസൊലേഷൻ ആവശ്യമില്ല.
എന്നാൽ, കോവിഡ് പരിശോധനക്ക് ഹാജരാകണം. ഫലം പോസിറ്റിവാണെങ്കിൽ ഏഴു ദിവസത്തെ ഐസൊഷേനിൽ കഴിയുകയും എട്ടാം ദിവസം ആന്റിജൻ പരിശോധന നടത്തുകയും വേണം. ഇതിൽ പോസിറ്റിവാണെങ്കിൽ 10 ദിവസത്തെ ഐസൊലേഷൻ പൂർത്തിയാക്കണം. രോഗ ലക്ഷണമുള്ള എല്ലാ തൊഴിലാളികളും പരിശോധന നടത്തേണ്ടതാണെന്ന് മന്ത്രാലയം അറിയിച്ചു. ഫലം പോസിറ്റാവാണെങ്കിൽ ഏഴ് ദിവസത്തെ ഐസൊലേഷനിൽ കഴിയുകയും എട്ടാം ദിവസം ആന്റിജൻ പരിശോധനക്ക് വിധേയമാകുകയും വേണം. ഇതിൽ ഫലം നെഗറ്റിവാണെങ്കിൽ ഐസൊലേഷൻ അവസാനിപ്പിക്കാം.
പോസിറ്റിവാണെങ്കിൽ 10 ദിവസത്തെ ഐസൊലേഷൻ പൂർത്തിയാക്കണം. യാത്രയടക്കുമുള്ള മറ്റ് പി.സി.ആർ ടെസ്റ്റിൽ പോസിറ്റിവാകുകയാണെങ്കിൽ 72 മണിക്കൂർ ഐസൊലേഷനിൽ കഴിഞ്ഞാൽ മതി. ഇതിന് ശേഷമുള്ള ആന്റിജൻ പരിശോധനയിൽ ഫലം നെഗറ്റിവാണെങ്കിൽ ഐസൊലഷൻ അവസാനിപ്പിക്കാം. രാജ്യത്തെ പൊതു-സ്വകാര്യമേഖലകളിലെ എല്ലാ സ്ഥാപനങ്ങളും കോവിഡ് മാനദണ്ഡങ്ങൾ പാലിക്കണമെന്നും മന്ത്രാലയം നിർദേശിച്ചു.
രാജ്യത്തുനിന്ന് പുറത്തേക്ക് യാത്ര ചെയ്യുന്നവരുടെ കോവിഡ് നെഗറ്റിവ് സര്‍ട്ടിഫിക്കറ്റ് ഇനി മുതല്‍ അറ്റസ്റ്റ് ചെയ്യേണ്ടതില്ലെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.അറ്റസ്റ്റേഷൻ ഫീസായി നൽകിയിരുന്ന അഞ്ച് റിയാല്‍ നിരക്കും റദ്ദാക്കി. അതേസമയം, ആർ.ടി.പി.സി. ആർ പരിശോധന ഫലം തറസ്സുദ് ആപ്ലിക്കേഷനില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് സ്വകാര്യ ആരോഗ്യസ്ഥാപനങ്ങള്‍ക്ക് കൈമാറിയ സര്‍ക്കുലറില്‍ ആരോഗ്യമന്ത്രാലയം പറഞ്ഞു. വ്യാജ നെഗറ്റിവ് സർട്ടിഫിക്കറ്റുകൾ തടയുന്നതിന്റെ ഭാഗമായായിരുന്നു അധികൃതർ അറ്റസ്റ്റേഷൻ നടപടികൾ നടപ്പാക്കിയിരുന്നത്. പുതിയ തീരുമാനം യാത്രക്കാർക്ക് ആശ്വാസമാകും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല