1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 21, 2022

സ്വന്തം ലേഖകൻ: ഒമാനിൽ ദീർഘകാല വീസ സ്വന്തമാക്കിയവരിൽ കൂടുതൽ ഇന്ത്യക്കാരെന്ന് കണക്കുകൾ. 600ൽ പരം പ്രവാസികളാണ് ഇതിനോടകം അഞ്ച്, പത്ത് വർഷത്തെ താമസാനുമതി നേടിയത്. ഇവരിൽ 250 ഓളം പേർ ഇന്ത്യക്കാരാണ്. ഒമാനിൽ ദീർഘകാല താമസാനുമതി തേടി വരും ദിവസങ്ങളിൽ കൂടുതൽ പ്രവാസികൾ എത്തും. വീസ നടപടികൾ എളുപ്പമാക്കുന്നതിന് സഹായങ്ങളുമായി ഏജൻസികൾ ഉൾപ്പെടെ രംഗത്തുണ്ട്. സംരംഭകരാണ് ദീർഘകാല വീസ സ്വന്തമാക്കുന്നത്.

വീസക്ക് അപേക്ഷിക്കുന്നതിനുള്ള നടപടികളും വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയം എളുപ്പമാക്കിയിരുന്നു. വിവിധ രാജ്യക്കാർക്കായ വിദേശി നിക്ഷേപകരാണ് ഇതിനോടകം ദീർഘകാല താമസാനുമതി നേടിയത്. ദീർഘകാല വീസയുള്ളവർക്ക് അടുത്ത മാസം നടക്കുന്ന ചേംബർ ഓഫ് കൊമേഴ്സ് ആന്റ് ഇൻഡസ്ട്രി ഡയറക്ടർ ബോർഡിലേക്ക് ആദ്യമായി മത്സരിക്കാൻ കഴിയുമെന്ന പ്രത്യേകതയുമുണ്ട്. ഇത്തരം വീസയുള്ളവർക്കെല്ലാം വോട്ടവകാശവും ഉണ്ടാകും.

ഒമാന്റെ വിഷൻ 2040ന് അനുഗുണമായി രാജ്യത്തെ സാമ്പത്തിക വളർച്ചക്ക് സഹായകമാവുന്ന തരത്തിൽ നിക്ഷേപം വർധിപ്പിക്കാൻ സർക്കാർ സ്വീകരിച്ചുവരുന്ന നടപടികളുടെ തുടർച്ചയായാണ് ദീർഘകാല വീസ ആരംഭിച്ചത്. ആഭ്യന്തര ഉത്പന്നങ്ങളുടെ വളർച്ചക്കും തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനുമായി സുൽത്താനേറ്റിലേക്ക് വിദേശ നിക്ഷേപകരെ ആകർഷിക്കുന്നതിനായാണ് ദീർഘകാല വീസയിലൂടെ ലക്ഷ്യമിടുന്നത്. ഇതിനിടെ ദീർഘകാല വീസ കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിക്കുമെന്ന് അധികൃതർ പ്രഖ്യാപിച്ചിരുന്നു. വിവിധ മേഖലകളിൽ പ്രാഗത്ഭ്യം തെളിയിക്കുന്ന വിദേശികൾക്കും ദീർഘകാല വീസ നൽകും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.