സ്വന്തം ലേഖകൻ: കോവിഡ് മഹാമാരിക്കെതിരെയുള്ള പ്രതിരോധം ഊർജിതമാക്കുന്നതിന്റെ ഭാഗമായി മൊബൈൽ വാക്സിനേഷൻ ക്യാമ്പുമായി ആരോഗ്യമന്ത്രാലയം. മസ്കത്ത് ഗവര്‍ണറേറ്റിലെ വിവിധ വിലായത്തുകളില്‍ വ്യത്യസ്ത സമയങ്ങളിലായി ഫെബ്രുവരി 24 വരെ വാക്സിന് ലഭ്യമാകും. ഞായറാഴ്ച സീബ് വിലായത്തിലെ മാൾ ഓഫ് മസ്കത്തിന് സമീപം നടന്ന ക്യാമ്പിൽ നിരവധിപേർ വാക്സിനെടുക്കാനെത്തി. ഉച്ചക്ക് രണ്ടുമണിമുതൽ വൈകീട്ട് നാലുമണിവരെയായിരുന്നു ഇവിടെനിന്ന് വാക്സിൻ നൽകിയിരുന്നത്.
തിങ്കളാഴ്ചയും ഇവിടെനിന്ന് ഇതേ സമയത്ത് വാക്സിൻ നൽകുമെന്ന് അധികൃതർ അറിയിച്ചു. സീബ് സിറ്റി സെന്ററിന് സമീപം അല്‍ മകാന്‍ കഫെ പാര്‍ക്കിങ്ങിൽ 15, 16 തീയതികളില്‍ വൈകീട്ട് നാലുമുതല്‍ രാത്രി എട്ട് വരെ വാക്സിനേഷന് യൂനിറ്റ് പ്രവര്‍ത്തിക്കും. 17 മുതല്‍ 20 വരെ ബൗശര്‍ വിലായത്തില്‍ മിനിസ്ട്രീസ് സ്ട്രീറ്റില്‍ രാവിലെ ഒമ്പതുമുതല്‍ ഉച്ചക്ക് ഒരുമണിവരെ വാക്സിൻ നൽകും.
21, 22 തീയതികളില്‍ മത്ര ഹെല്‍ത്ത് സെന്റര്‍ പാര്‍ക്കിങ്ങില്‍ രാവിലെ ഒമ്പതുമുതല്‍ ഉച്ചക്ക് ഒരുമണിവരെയും മൊബൈല്‍ വാക്സിനേഷന് യൂനിറ്റ് പ്രവര്‍ത്തിക്കും. അമിറാത്ത് വിലായത്തില്‍ 23, 24 തീയതികളില്‍ സുല്‍ത്താന്‍ സെന്റര്‍ പാര്‍ക്കിങ്ങില്‍ വൈകീട്ട് നാലുമുതല്‍ രാത്രി ഒമ്പത് വരെയും വാക്സിന് ലഭ്യമാക്കുമെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല