1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 19, 2023

സ്വന്തം ലേഖകൻ: മസ്കറ്റിൽ സ്വദേശികളേക്കാൾ കൂടുതൽ വിദേശികൾ ആണെന്ന് റിപ്പോർട്ട്. 2022 അവസാനത്തോടെ ഒമാനിലെ പ്രവാസി ജനസംഖ്യ 20.6 ലക്ഷമായെന്ന് നാഷനൽ സെന്റർ ഫോർ സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് ഇൻഫർമേഷൻ പുറത്തുവിട്ട കണക്കുകൾ പറയുന്നു. എന്നാൽ കഴിഞ്ഞ വർഷത്തെ കണക്കുകൾ പരിശോധിക്കുമ്പോൾ ഇതേ കാലയളവിൽ ഒമാനികളുടെ എണ്ണം 28.6 ലക്ഷമായിരുന്നു എന്നാണ് കണക്കുകൾ പറയുന്നത്.

അതുകൊണ്ട് തന്നെ കഴിഞ്ഞ വർഷവുമായി താരതമ്യം ചെയ്യുമ്പോൾ പ്രവാസികളുടെ എണ്ണത്തിൽ വർധനവാണ് ഉണ്ടായിരിക്കുന്നത്. 2022 അവസാനത്തോടെ ഒമാനിലെ ആകെ ജനസംഖ്യ 49.3 ലക്ഷം ആയിരുന്നു. എന്നാൽ ഈ വർഷം ആദ്യത്തിലെ കണക്കുകൾ പരിശോധിക്കുമ്പോൾ 50 ലക്ഷം പിന്നിട്ടിട്ടുണ്ട്.

നാഷനൽ സെന്റർ ഫോർ സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് ഇൻഫർമേഷൻ പുറത്തുവിട്ട കണക്കിലാണ് ഈ വിവരങ്ങൾ ഉള്ളത്. 2022 അവസാനം വരെയുള്ള കണക്കുകളാണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. മസ്കറ്റ് ഗവർണറേറ്റിലെ ആകെ പ്രവാസികൾ 8.37 ലക്ഷമാണ്. എന്നാൽ ഇവിടെ രജിസ്റ്റർ ചെയ്തിരിക്കുന്ന ഒമാനികളുടെ എണ്ണം 5.63 ലക്ഷമാണ്. മസ്കറ്റിലെ ജനസംഖ്യ ഒരു വർഷത്തിനിടെ ഏകദേശം 80,000 വർധിച്ചതായി ആണ് കണക്കുകൾ പറയുന്നത്.

ഒമാനിലെ ഏറ്റവും ഉയർന്ന ജനസംഖ്യയുള്ള രണ്ടാമത്തെ ഗവർണറേറ്റാണ് വടക്കൻ ബാത്തിന ഗവർണറേറ്റ്. ഇവിടെ 2.95 ലക്ഷം പ്രവാസികൾ ആണ് ഉള്ളത്. 2021ൽ വടക്കൻ ബാത്തിനയിൽ 2.31 ലക്ഷം പ്രവാസികൾ മാത്രമാണ് ഉണ്ടായിരുന്നത്. മസ്കറ്റിനേക്കാൾ സ്വദേശി ജനസംഖ്യ ഇവിടെ കൂടുതലാണ്. മസ്‌കത്തിലെ ബൗഷർ വിലായത്തിലാണ് പ്രവാസികൾ കൂടുതലായി രജിസ്റ്റർ ചെയ്ത സ്ഥലം. പ്രവാസികളുടെ എണ്ണം ഇവിടെ 3.19 ലക്ഷമാണ്.

പിന്നീട് കൂടുതൽ പ്രവാസികൾ ഉള്ളത് സീബ് വിലായത്തിലാണ്. സീബ് വിലായത്തിൽ ആകെ 2.68 ലക്ഷം ഒമാനികളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. മസ്കറ്റിൽ ഏറ്റവും കുറവ് ജനസംഖ്യയുള്ളത് ബൗഷർ വിലായത്തിലാണ്. ബൗഷറിൽ 2.27 ലക്ഷം പേർ മാത്രമാണ് ഉള്ളത്. അൽ അമീറാത്ത് വിലായത്തിൽ പ്രവാസികളേക്കാൾ കൂടുതൽ ഒമാനികളുണ്ട് എന്നാണ് റിപ്പോർട്ട്. 3,555 ഒമാനികളും 46,200 പ്രവാസികളുമാണ് ഇവിടെയുള്ളത്.

തീരദേശ നഗരമായ ഖുറിയാത്തിൽ 49,001 ഒമാനികളും 14,005 പ്രവാസികളാണ് ഉള്ളത് എന്നാണ് കണക്കുകൾ പറയുന്നത്. ബൗഷർ വിലായത്ത് പ്രവാസികൾ കൂടുതലായി താമസത്തിന് വേണ്ടി തെരഞ്ഞെടുക്കുന്നതിന് കാരണം താങ്ങാൻ സാധിക്കുന്ന വാടക, മാളുകൾ, മാർക്കറ്റ്, ജോലി സ്ഥലങ്ങളിലേക്ക് പോകാൻ എളുപ്പം എന്നിവകൊണ്ടാണ് ഇവിടെ തെരഞ്ഞെടുക്കാൻ കാരണം എന്നാണ് റിപ്പോർട്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.