സ്വന്തം ലേഖകൻ: രാജ്യത്തിന്‍റെ 53ാം ദേശീയദിനത്തോട് അനുബനധിച്ചുള്ള പൊതുഅവധി പ്രഖ്യാപിച്ചു. നവംബര്‍ 22, 23 തീയതികളില്‍ സര്‍ക്കാര്‍, സ്വകാര്യ മേഖലകളില്‍ പൊതുഅവധി ആയിരിക്കുമെന്ന് അധികൃതർ അറിയിച്ചു. വാരാന്ത്യ ദിനങ്ങൾ ഉള്‍പ്പടെ നാല് ദിവസം തുടര്‍ച്ചയായ അവധി ലഭിക്കും.
ഞായറയാഴ്ചയാണ് വീണ്ടും പ്രവൃത്തി ദിവസം ആരംഭിക്കുക.പലസ്തീൻ യുദ്ധ പശ്ചാതലത്തിൽ ഇത്തവണ വിപുലമായ രീതിയിൽ ആഘോഷ പരിപാടികളുണ്ടാകില്ലെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. സുൽത്താന്‍റെ കാർമികത്വത്തിൽ നടക്കുന്ന പതാക ഉയർത്തലിലും സൈനിക പരേഡിലും ആഘാഷങ്ങൾ ഒതുങ്ങും. നവംബർ 18ആണ് രാജ്യത്ത് ദേശീയദിനം കൊണ്ടാടുന്നത്.
അതിനിടെ ഈ വർഷം ഒമാൻ സന്ദർശിച്ചവരുടെ എണ്ണം പുറത്തു വന്നു. ഒമാൻ സന്ദർശിച്ചവരിൽ ഏറ്റവും കൂടുതൽ ജിസിസി പൗരൻമാർ ആണ്. എന്നാൽ രണ്ടാം സ്ഥാനത്ത് ഇടം പിടിച്ചിരിക്കുന്നവർ ആവട്ടെ ഇന്ത്യക്കാരും. ഈ വർഷം സെപ്റ്റംബർ അവസാനംവരെയുള്ള കണക്കുകൾ പരിശോധിക്കുമ്പോൾ ഒമാനിൽ എത്തിയത് 1.2 ദശലക്ഷം ജിസിസി പൗരന്മാരും 4 63,000 ഇന്ത്യക്കാരും ആണ്.
യമനിൽ നിന്നും എത്തിയത് എത്തിയത് 1,08,000 വിനേദ സഞ്ചാരികൾ ആണ്. ചൈനയിൽ നിന്നും 97,000 പേരും, ജർമ്മനിൽ നിന്നും 96,000 ആണ് എത്തിയത്. തൊട്ടടുത്തുവരുന്ന മറ്റു രാജ്യങ്ങളിൽനിന്നുള്ള സന്ദർശകരുടെ കണക്കുകൾ ഇങ്ങനെയാണെന്ന് ഒമാൻ പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല