1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 6, 2022

സ്വന്തം ലേഖകൻ: ഇന്നലെ അപ്രതീക്ഷിതമായി ഒമാനിൽ വൈദ്യുതി നിലച്ചതോടെ രാജ്യത്ത് ചൂട് കൂടുതലായതിനാൽ ജനങ്ങൾ വലഞ്ഞു. എന്നാൽ ആവശ്യസർവീസുകൾ ആയ സ്ഥാപനങ്ങൾ ജനറേറ്റുകളുടെ സഹായത്തോടെ പ്രവർത്തിച്ചു. റോഡുകളിൽ വാഹനങ്ങളുടെ തിരക്കായിരുന്നു. ട്രാഫിക് സിഗ്നലുകൾ തകർന്നു. മൊബൈല്‍ നെറ്റ്‍വര്‍ക്കുകൾ പണി മുടക്കി. ഷോപ്പിങ് മാളുകളുടെ പ്രവർത്തനങ്ങൾ തകർന്നു. പെട്രോള്‍ പമ്പുകളുടെ പ്രവർത്തനം നിലച്ചു.

രാജ്യത്തെ ഓഫീസുകളുടെയും ബാങ്കുകളുടെയും സ്റ്റോക്ക് മാര്‍ക്കറ്റിന്റെയും പ്രവർത്തനം നിലച്ചു. മസ്കറ്റിന് പുറമെ ഒമാനിലെ നിരവധി സ്ഥലങ്ങളിൽ വെെദ്യുതി മുടങ്ങി. നോര്‍ത്ത് അല്‍ ശര്‍ഖിയ, സൗത്ത് അല്‍ ശര്‍ഖിയ, സൗത്ത് അല്‍ ബാത്തിന, അല്‍ ദാഖിലിയ എന്നിവിടങ്ങളിലും വൈദ്യുതി മുടക്കം ബാധിച്ചു. രാത്രിയോടെയാണ് പല പ്രദേശങ്ങളിലും വൈദ്യുതി പുനഃസ്ഥാപിച്ചു. റോഡിൽ ട്രാഫിക് സിഗ്നലുകള്‍ പ്രവർത്തിക്കാത്തത് വലിയ തിരിച്ചടിയായി. വലിയ ഗതാഗത കുരുക്ക് ആണ് ഉണ്ടായത്. ഗതാഗതം നിയന്ത്രിക്കാനും വാഹനങ്ങള്‍ വഴി തിരിച്ച് വിടാനും നിയന്ത്രിക്കാനും പോലീസ് ഉദ്യോഗസ്ഥര്‍ എത്തിയിരുന്നു.

ഉച്ചയ്‍ക്ക് ശേഷം 1.14 ആണ് വൈദ്യുതി മുടങ്ങിയത്. ഷോപ്പിങ് മാളുകളുടെ പ്രവര്‍ത്തനങ്ങൾ നിലച്ചു. മാളുകള്‍ പൂർണമായും ഇരുട്ടിലായി. ഷോപ്പിങ് മാളുകളിലെ പ്രർത്തനം വലിയ രീതിയിൽ ബാധിച്ചു. ചൂട് സഹിക്കാനാവാതെ പലരും മാളുകളിൽ നിന്നും പുറത്തിറങ്ങി. പലരും വാഹനത്തിൽ എസി ഇട്ടു അതിൽ ഇരുന്നു. എന്നാൽ രാജ്യത്തെ ആശുപത്രികളെയും ആരോഗ്യ സ്ഥപനങ്ങളെയും വൈദ്യുതി പ്രതിസന്ധി ബാധിച്ചിട്ടില്ല.

ബാക്കപ്പ് ജനറേറ്ററുകളുടെ സഹായം ഉണ്ടായതിനാൽ പ്രവർത്തനങ്ങൾ സാധാരണ രീതിയിൽ തന്നെ പോയി. ആരോഗ്യ മന്ത്രാലയത്തിലെ എമര്‍ജന്‍സി കേസസ് മാനേജ്‍മെന്റ് സെന്റര്‍ ആണ് ഇക്കാര്യം അറിയിച്ചത്. പെട്രോള്‍ പമ്പുകളുടെ പ്രവര്‍ത്തനം നിലച്ചു. ഇതിനാൽ വാഹനങ്ങളുടെ നീണ്ട നിര പല പമ്പുകളുടെ മുന്നിലും ഉണ്ടായിരുന്നു. ഒരുപാട് സമയം കഴിഞ്ഞിട്ടും വൈദ്യുതി എത്താതെ ഇരുന്നപ്പോൾ പമ്പുകള്‍ അടച്ചിട്ടു.

വൈദ്യുതി പ്രതിസന്ധി ബാധിച്ച പ്രദേശങ്ങളിൽ സ്‍കൂളുകള്‍ക്ക് ഇന്ന് അവധി നൽകിയിട്ടുണ്ട്. ഔദ്യോഗിക വാര്‍ത്താ ഏജന്‍സി യാണ് ഇക്കാര്യം അറിയിച്ചത്. പൊതു, സ്വകാര്യ വിദ്യാലയങ്ങള്‍ക്ക് അവധി ബാധകമായിരിക്കും. സ്ക്കുൾ അഡ്‍മിനിസ്‍ട്രേറ്റീവ് വിഭാഗവുമായി ചേര്‍ന്ന് അഡ്‍മിനിസ്‍ട്രേറ്റീവ് വിഭാഗവുമായി ചേര്‍ന്ന് സ്ക്കൂളുകളുടെ അവസ്ഥ മനസ്സിലാക്കും. അതിന് ശേഷം ആയിരിക്കും ബുധനാഴ്ച ക്ലാസുകള്‍ പുനഃരാരംഭിക്കുക.

അധിക ഉപയോഗം കാരണം പ്രധാന പവര്‍ഗ്രിഡിലുണ്ടായ തകരാറാണ് വെെദ്യുതി മുടങ്ങാൻ കാരണം എന്ന് പബ്ലിക് അതോറിറ്റി ഫോര്‍ ഇലക്ട്രിസിറ്റി ആന്റ് വാട്ടര്‍ അറിയിച്ചു. ഇലക്ട്രിസിറ്റി മെയിന്‍ ഇന്റര്‍കണക്ടഡ് സിസ്റ്റത്തിലുണ്ടായ പ്രശ്നവും രാജ്യത്ത് വൈദ്യുതി മുടങ്ങാന്‍ കാരണമായി. ഒമാനിലെ അതോറ്റിറി ഫോര്‍ പബ്ലിക് സര്‍വീസസ് ആണ് ഇതുമായി ബന്ധപ്പെട്ട പ്രസ്ഥാവന പുറത്തിറക്കിയത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.