1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 16, 2024

സ്വന്തം ലേഖകൻ: ഒ​മാ​നി​ലെ നീ​റ്റ്​ പ​രീ​ക്ഷ കേ​ന്ദ്രം പു​നഃ​സ്ഥാ​പി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട്​ ഒ​രു​കൂ​ട്ടം ര​ക്ഷി​താ​ക്ക​ൾ മ​സ്ക​ത്തി​ലെ ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ അ​മി​ത്​ നാ​ര​ങി​ന്​ നി​വേ​ദ​നം ന​ൽ​കി. എം​ബ​സി​യി​ലെ സെ​ക്കൻ​ഡ്​ സെ​ക്ര​ട്ട​റി​യും എ​ജു​ക്കേ​ഷ​ൻ ക​ൺ​സ​ൽ​ട്ട​ന്‍റു​മാ​യ ജ​യ്പാ​ൽ​ദ​ത്തെ മു​ഖേ​ന​യാ​ണ്​ ​ഡോ. ​സ​ജി ഉ​തു​പ്പാ​ന്‍റെ നേ​തൃ​​ത്വ​ത്തി​ൽ ര​ക്ഷി​താ​ക്ക​ൾ അം​ബാ​സ​ഡ​ർ​ക്ക്​ നി​വേ​ദ​നം സ​മ​ർ​പ്പി​ച്ച​ത്.

ഇ​ന്ത്യ​ക്ക്​ പു​റ​ത്ത്​ പ​രീ​ക്ഷ കേ​ന്ദ്രം അ​നു​വ​ദി​ക്കാ​ത്ത​ത്​ വി​ദ്യാ​ർ​ഥി​ക​ളു​ടെ ഭാ​വി​ത​ന്നെ ഇ​ല്ലാ​താ​ക്കു​ന്ന ന​ട​പ​ടി​യാ​ണെ​ന്നും പ​രീ​ക്ഷ കേ​ന്ദ്രം പു​നഃ​സ്ഥാ​പി​ച്ച്​ വി​ദ്യാ​ർ​ഥി​ക​ളു​ടെ​യും ര​ക്ഷി​താ​ക്ക​ളു​ടെ​യും ആ​ശ​ങ്ക​യ​ക​റ്റാ​ൻ സ​ത്വ​ര ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്നും ര​ക്ഷി​താ​ക്ക​ൾ നി​വേ​ദ​ന​ത്തി​ൽ ചൂ​ണ്ടിക്കാ​ട്ടി. പ്ര​വാ​സി​ക​ളി​ൽ അ​ധി​ക​വും സാ​ധാ​ര​ണ​ക്കാ​രാ​ണ്. ദൈ​നം​ദി​നച്ചെല​വു​ക​ൾ​ക്കൊ​പ്പം വ​ള​രെ പ്ര​യാ​സ​പ്പെ​ട്ടാ​ണ്​​ മ​ക്ക​ളു​ടെ വി​ദ്യ​ാഭ്യാ​സ കാ​ര്യ​ങ്ങ​ളും മ​റ്റും ന​ട​ത്തു​ന്ന​ത്.

സെ​ന്‍റ​ർ ഒ​ഴി​വാ​ക്കി​യ​തോ​ടെ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ ഇ​ന്ത്യ​യി​ൽ​പോ​യി പ​രീ​ക്ഷ എ​ഴു​തേ​ണ്ട സ്ഥി​തി​യാ​ണ്. വി​മാ​ന​നി​ര​ക്കും മ​റ്റ്​ ചെല​വു​ക​ളും ഉ​യ​ർ​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ഇ​ത്​ ഏ​റെ പ്ര​യാ​സം സൃ​ഷ്ടി​ക്കു​ന്ന​താ​ണെ​ന്നും ര​ക്ഷി​താ​ക്ക​ൾ പ​റ​ഞ്ഞു. കേ​ന്ദ്രം ഇ​ല്ലാ​ത്ത​തി​നാ​ൽ പ​ല​രും ഈ ​വ​ർ​ഷം പ​രീ​ക്ഷ എ​ഴു​തു​ന്നി​ല്ലെ​ന്ന തീ​രു​മാ​ന​മെ​ടു​ത്ത​വ​രു​ണ്ടെ​ന്നും ര​ക്ഷി​താ​ക്ക​ൾ നി​വേ​ദ​ന​ത്തി​ൽ ചൂ​ണ്ടിക്കാ​ണി​ക്കു​ക​യു​ണ്ടാ​യി.

അ​തേസ​മ​യം, ഈ ​വി​ഷ​യം കേ​ന്ദ്ര വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​നെ​യും നാ​ഷ​ൽ ടെ​സ്റ്റി​ങ്​ ഏ​ജ​ൻ​സി​യെ​യും അ​റി​യി​ക്കു​മെ​ന്നും ഇ​തി​നാ​യു​ള്ള ന​ട​പ​ടി​ക​ൾ പു​രോ​ഗ​മി​ച്ചുക്കൊ​ണ്ടി​രി​ക്കു​ക​യാ​ണെ​ന്നും സെ​ക​ൻ​ഡ്​ സെ​ക്ര​ട്ട​റി ര​ക്ഷി​താ​ക്ക​ളെ അ​റി​യി​ച്ചു. വ​രും ദി​വ​സ​ങ്ങ​ളി​ൽ ഇ​ക്കാ​ര്യ​ത്തി​ൽ ഒ​രു തീ​രു​മാ​ന​മു​ണ്ടാ​കു​മെ​ന്നാ​ണ്​ ക​രു​തു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ര​ക്ഷി​താ​ക്ക​ളാ​യ സി​ജു തോ​മ​സ്, ജ​യാ​ന​ന്ദ​ൻ, മ​നോ​ജ്, നി​യാ​സ് ചെ​ണ്ട​യാ​ട്‌, ഫെ​ബി​ൻ ജോ​സ് നി​വേ​ദ​ന സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു. വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ അ​നു​കൂ​ല​മാ​യ ന​ട​പ​ടി ഉ​ട​ൻ ഉ​ണ്ടാ​കു​മെ​ന്നാ​ണ്​ പ്ര​തീ​ക്ഷി​ക്കു​ന്ന​തെ​ന്നും അ​ലെ​ങ്കി​ൽ കൂ​ടു​ത​ൽ ര​ക്ഷി​താ​ക്ക​ളെ ഉ​ൾ​പ്പെ​ടു​ത്തി രാ​ഷ്ട്രീ​യ സ​മ്മ​ർ​ദ്ദ​മ​ട​ക്ക​മു​ള്ള കാ​ര്യ​ങ്ങ​ളു​മാ​യി മു​ന്നോ​ട്ടു​​പോ​കു​മെ​ന്ന്​ ഡോ.​സ​ജി ഉ​തു​പ്പാ​ൻ പ​റ​ഞ്ഞു. നീ​റ്റ്​ ഓ​ൺ​ലൈ​ൻ ര​ജി​സ്​​ട്രേ​ഷ​ൻ ന​ട​പ​ടി​ക​ൾ ദി​വ​സ​ങ്ങ​ൾ​ക്ക്​ മു​മ്പ്​ ആ​രം​ഭി​ച്ചി​രു​ന്നു.

ഇ​തോ​ടൊ​പ്പം പ്ര​സി​ദ്ധീ​ക​രി​ച്ച പ​ട്ടി​ക​യി​ലാ​ണ്​ ആ​റ്​ ഗ​ൾ​ഫ്​ രാ​ജ്യ​ങ്ങ​ളു​ൾ​പ്പെ​ടെ​യു​ള്ള വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ലെ കേ​ന്ദ്ര​ങ്ങ​ളെ ഒ​ഴി​വാ​ക്കി​യി​രി​ക്കു​ന്ന​ത്. 21 ഇ​ന്ത്യ​ൻ സ്കൂ​ളു​ക​ളു​ള്ള ഒ​മാ​നി​ൽ​നി​ന്ന്​ ക​ഴി​ഞ്ഞ ര​ണ്ട്​ വ​ർ​ഷ​ങ്ങ​ളാ​യി 400ല​ധി​കം വി​ദ്യാ​ർ​ഥി​ക​ളാ​യി​രു​ന്നു പ​രീ​ക്ഷ എ​ഴു​തി​യി​രു​ന്ന​ത്. മ​സ്​​ക​ത്ത്​ ഇ​ന്ത്യ​ൻ സ്കൂ​ളാ​യി​രു​ന്നു പ​രീ​ക്ഷ കേ​ന്ദ്രം. ര​ക്ഷി​താ​ക്ക​ളു​ടെ​യും വി​ദ്യാ​ർ​ഥി​ക​ളു​ടെ​യും നി​ര​ന്ത​ര മു​റ​വി​ളി​ക​ൾ​ക്ക്​ ഒ​ടു​വി​ൽ​ 2022ലാ​ണ് ആ​ദ്യ​മാ​യി​ ഒ​മാ​നി​ൽ സെ​ന്‍റ​ർ അ​നു​വ​ദി​ക്കു​ന്ന​ത്. കേ​ന്ദ്രം അ​നു​വ​ദി​ച്ച​ത്​ നി​ര​വ​ധി കു​ട്ടി​ക​ൾ​ക്ക്​ ഏ​റെ ആശ്വാസമായിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.