സ്വന്തം ലേഖകൻ: മൂല്യവര്‍ധിത നികുതി ഒഴിവാക്കിയ സാധനങ്ങളുടെ പട്ടിക വാണിജ്യ കേന്ദ്രങ്ങളിലും കടകളിലും പ്രദര്‍ശിപ്പിക്കണമെന്ന് ഒമാൻ ഉപഭോക്തൃ സംരക്ഷണ വിഭാഗം അറിയിച്ചു. വാറ്റ് ഒഴിവാക്കിയ ചില സാധനങ്ങൾക്ക് കടകളിൽ അമിത വില ഈടാക്കുന്നതായി പരാതി ഉയർന്ന സാഹചര്യത്തിലാണ് ഇത്തരത്തിലൊരു പദ്ധതിയുമായി അധികൃതർ രംഗത്തെത്തിയിരിക്കുന്നത്.
ഒമാൻ സുൽത്താൻ ഹൈതം ബിന്‍ താരികിന്റെ നിര്‍ദേശത്തെ തുടർന്നാണ് കഴിഞ്ഞ മാസം 25 ഭക്ഷ്യ സാധനങ്ങള്‍ വാറ്റ് നികുതിയിൽ നിന്നും ഒഴിവാക്കിയത്. ഗോതമ്പ്, സോയാബീന്‍, ബാര്‍ളി, മൃഗങ്ങളുടെ തീറ്റ, ചോളം, പക്ഷികളുടെ തീറ്റ എന്നിവ എല്ലാ വാറ്റ് ഒഴിവാക്കിയ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇപ്പോൾ രാജ്യത്ത് 513 ഉൽപന്നങ്ങള്ക്കാണ് വാറ്റ് ഈടാക്കുന്നത്. പട്ടികയിൽ ഇല്ലാത്ത സാധനങ്ങൾക്ക് വാറ്റ് നൽകേണ്ടി വരും.
അതേസമയം, മാസ്ക് പള്ളിയിൽ കർശനമാക്കിയിരിക്കുകയാണ് ഒമാൻ. മാസ്ക് പള്ളികളിൽ നിർബന്ധമാക്കിയതിന്റെ ഭാഗമായി പള്ളികളിൽ പോസ്റ്ററുകൾ സ്ഥാപിച്ചിട്ടുണ്ട്. മാസ്ക് ധരിക്കാതെ ആരും പള്ളിയിൽ പ്രവേശിക്കരുത്. ഇത്തരത്തിൽ പ്രവേശിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടാൽ 100 റിയാല്‍ പിഴയൊടുക്കണം എന്നാണ് അധികൃതർ നൽക്കുന്ന മുന്നറിയിപ്പ്.
കൊവിഡ് നിയന്ത്രണങ്ങൾ ഒഴിവാക്കിയതിന്റെ ഭാഗമായി പൊതുസ്ഥലങ്ങളില്‍ മാസ്ക് ഉപയോഗിക്കുന്നതിന് ഇളവ് നൽകിയിരുന്നു. ഇതുകാരണം ആണ് പലരും പള്ളികളിൽ മാസ്ക് ഇല്ലാതെ പ്രവേശിക്കാൻ തുടങ്ങിയത്. എന്നാൽ റമദാനിൽ പള്ളികളിൽ തറാവീഹ് നടക്കുമ്പോൾ ഒരുപാട് പേർ എത്തും അപ്പോൾ മാസ്ക് വെക്കുന്നത് നല്ലതാണെന്ന് കണ്ടെത്തലിന്റെ ഭാഗമായാണ് പള്ളികളിൽ മാസ്ക് നിർബന്ധമാക്കാൻ തീരുമാനിച്ചിരിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല