സ്വന്തം ലേഖകൻ: സ്വദേശിവൽക്കരണം ഊർജിതമാക്കിയ ഒമാനിൽ സ്വകാര്യമേഖലയിൽ ജോലി ചെയ്യുന്ന സ്വദേശികളുടെ എണ്ണത്തിൽ ഈ വർഷം ആദ്യപാദത്തിൽ കഴിഞ്ഞവർഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 8.1% വർധന. 2,75,529 പേരാണ് ജോലി ചെയ്യുന്നത്. 86,871 സ്വദേശികൾ ജോലിചെയ്യുന്ന മസ്കത്ത് ഗവർണറേറ്റാണ് മുന്നിൽ.
മസ്കത്തിൽ കഴിഞ്ഞ വർഷാവസാനം സ്വകാര്യമേഖലയിലെ സ്വദേശികളുടെ എണ്ണം 85,053 ആയിരുന്നു-1,818 പേരുടെ വർധന. രാജ്യത്ത് ഈ വർഷം 35,000 സ്വദേശികൾക്കു കൂടി ജോലി നൽകാനാണ് തീരുമാനം. സർക്കാർ വകുപ്പുകളുടെ മേൽനോട്ടത്തിൽ പരിശീലനം നൽകി വിവിധ തസ്തികകളിൽ നിയമിക്കും.
കഴിഞ്ഞവർഷം സ്വകാര്യമേഖലയിൽ 49,276 പേർക്കു നിയമനം നൽകിയിരുന്നു. 2024 ആകുമ്പോഴേയ്ക്കും 35% സ്വദേശിവൽക്കരണത്തിനാണ് നീക്കം.
700 -1,000 റിയാലിനിടയിൽ 33,166 ആളുകളും 1000-2000 റിയാലിനടയിൽ 34,456പേരും സ്വകാര്യ മേഖലയിൽനിന്ന് വേതനം കൈപ്പറ്റുന്നുണ്ട്. രണ്ടായിരവും അതിന് മുകളിലും വേതനം സ്വീകരിക്കുന്നവർ 17,378 ആളുകളാണെന്നും സ്ഥിതി വിവരകേന്ദ്രത്തിന്റെ കണക്കുകൾ സൂചിപ്പിക്കുന്നു. കൂടുതൽ സ്വദേശികളും നിർമാണ മേഖലയിലാണ് ജോലി ചെയ്യുന്നത്. 53,426 ആളുകളാണ് ഈ മേഖലയിൽ പ്രവർത്തിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല