1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 21, 2021

സ്വന്തം ലേഖകൻ: ഒമാനിൽ കോവിഡിനെതിരെയുള്ള ബൂസ്റ്റർ ഡോസിെൻറ ഇടവേള മൂന്ന് മാസമായി കുറച്ചു. രണ്ടാം ഡോസ് സ്വീകരിച്ച് മൂന്ന് മാസം പൂര്‍ത്തിയാക്കിയവര്‍ക്ക് നാളെ മുതല്‍ ബൂസ്റ്റർ ഡോസ് സ്വീകരിക്കാമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഒമാനിൽ 18 വയസിന് മുകളിലുള്ളവർക്ക് ബൂസ്റ്റർ ഡോസ് നൽകാൻ സുപ്രീം കമ്മിറ്റി നേരത്തെ തീരുമാനിച്ചിരുന്നു. ആദ്യ രണ്ട് ഡോസുകളും ഏത് കമ്പനിയുടെ വാക്‌സീനെടുത്തവരാണെങ്കിലും മൂന്നാം ഡോസായി ഫൈസർ-ബയോ എൻടെക് ആണ് നൽകുന്നത്.

മുതിര്‍ന്ന പ്രായക്കാര്‍, നിത്യരോഗികള്‍ എന്നിവരുള്‍പ്പടെ മുന്‍ഗണനാ വിഭാഗത്തിലുള്ളവര്‍ക്കും നേരത്തെ രാജ്യത്ത് മൂന്നാം ഡോസ് നൽകി തുടങ്ങിയിട്ടുണ്ട്. രാജ്യത്ത് മഹാമാരിക്കെതിരിെര ബൂസ്റ്റർ ഡോസ് ആരംഭിച്ചിട്ട് ഇതുരെ 32,000ത്തിലധികം ആളുകൾ വാക്സിൻ സ്വീകരിച്ചതെന്ന് ആരോഗ്യമന്ത്രാലയത്തിെൻറ കണക്കുകൾ പറയുന്നു. ലക്ഷ്യമിട്ട ഗ്രൂപ്പിെൻറ ഒരുശതമാനം മാത്രണിത്.

ടാർഗറ്റ് ഗ്രൂപ്പിെൻറ 93 ശതമാനത്തോളം ആളുകൾ ഒന്നാം ഡോസ് കുത്തിവെപ്പെടുത്തു. 86 ശതമാനം ആളുകൾ രണ്ട് ഡോസ് വാകസിനും സ്വീകരിച്ചു. ഒമാനിൽ ആകെ 6.42 ദശലക്ഷത്തിലധികം ആളുകൾക്കാണ് ഇതുവരെ വാക്സിൻ നൽകിയത്. 15 പേർക്കാണ് ഒമാനിൽ ഇപ്പോള്‍ ഒമിക്രോൺ സ്ഥിരീകരിച്ചിരിക്കുന്നത്. ഇവർ നിരീക്ഷണത്തിൽ കഴിയുകയാണെന്ന് അധികൃതര്‍ അറിയിച്ചു. ഇതോടെ രാജ്യത്ത് ഒമിക്രോണ്‍ സ്ഥിരീകരിച്ചവരുടെ എണ്ണം 17 ആയി.

നേരത്തെ രണ്ട് പേര്‍ക്കായിരുന്നു ഒമിക്രോണ്‍ ബാധിച്ചിരുന്നത്. 12പേർക്ക് ഒമിക്രോൺ ബാധ സംശയിക്കുന്നതായി കഴിഞ്ഞ ദിവസം ആരോഗ്യമന്ത്രി ഡോ. അഹമ്മദ് ബിൻ മുഹമ്മദ് അൽ സഈദി പറഞ്ഞിരുന്നു. ഒമാന്‍ ടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ ആണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

കൂടുതല്‍ പേര്‍ക്ക് ഒമിക്രോണ്‍ സ്ഥിരീകരിച്ചതോടെ നിയന്ത്രണങ്ങള്‍ ഒമാന്‍ ശക്തമാക്കി. പുറത്തിങ്ങുമ്പോള്‍ മാസ്ക് ധരിക്കണം. പരമാവധി ഒത്തുചേരലുകൾ ഒഴിവാക്കണം. സാമൂഹിക അകലം പാലിക്കണം. കൈകൾ വൃത്തിയായി കഴുകണം തുടങ്ങിയ പ്രതിരോധ നടപടികൾ പൂർണമായും പാലിക്കണമെന്ന് സുപ്രീം കമ്മിറ്റി പൗരന്‍മാര്‍ക്കും സ്വദേശികള്‍ക്കും നിര്‍ദ്ദേശം നല്‍കി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.