1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 12, 2024

സ്വന്തം ലേഖകൻ: ഒമാനിൽ 2027 ഓടെ പ്ലാസ്റ്റിക് സഞ്ചികൾ പൂർണ്ണമായും നിരോധിക്കും. ഇതിന്റെ ഭാഗമായി പുതിയ പദ്ധതികൾ ആണ് ആവിശ്കരിച്ചിരിക്കുന്നത്. നിശ്ചിത സമയപരിധിക്കുള്ളിൽ എല്ലാ ഷോപ്പുകളിൽ നിന്നും പ്ലാസ്റ്റിക് സാധനങ്ങൾ നിരോധിക്കാൻ ആണ് തീരുമാനിച്ചിരിക്കുന്നത്. ഇതിന് വേണ്ടിയുള്ള നിർദേശങ്ങൾ അധികൃതർ നൽകി കഴിഞ്ഞു.

പരിസ്ഥിതി സംരക്ഷണ, മലിനീകരണ നിയന്ത്രണ നിയമത്തിന്‍റെ അടിസ്ഥാനത്തിലാണ് ഇത്തരത്തിലൊരു തീരുമാനം എത്തിയിരിക്കുന്നത്. 114/2001, 106/2020 എന്നീ രാജകീയ ഉത്തരവുകൾ ആണ് ഇതിന്റെ ഭാഗമായി പുറത്തിറക്കിയിരുന്നത്. പിന്നീട് പ്ലാസ്റ്റിക് സഞ്ചികൾ നിരോധിക്കുന്നതുമായി ബന്ധപ്പെട്ട 2020/23 ലെ മന്ത്രിതല തീരുമാനത്തിന്റെ ഭാഗമായി പ്ലാസ്റ്റിക് സഞ്ചികളുടെ ഉപയോഗം ഘട്ടം ഘട്ടമായി ഇല്ലാതാക്കാൻ ആണ് ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്. ഒമാനില പരിസ്ഥിതി അതോറിറ്റിയാണ് ഇതുമായി ബന്ധപ്പെട്ട തീരുമാനം പുറത്തിറക്കിയിരിക്കുന്നത്.

50 മൈക്രോമീറ്ററിൽ താഴെ ഭാരമുള്ള ഒരു തവണ ഉപയോഗിക്കാൻ സാധിക്കുന്ന പ്ലാസ്റ്റിക് ഭാഗുകൾ, സഞ്ചികൾ എന്നില വ്യക്തികൾ, സ്ഥാപനങ്ങൾ, കമ്പനികൾ എന്നിവ ഉപയോഗിക്കാൻ പാടില്ല. ഒരോ വിഭാഗത്തിലും പ്ലാസ്റ്റിക് കമ്പനികളുടെ ഉപയോഗം പൂർണ്ണമായും നിരോധിക്കില്ല. ഘട്ടം ഘട്ടമായാണ് ഇവ നിരോധിക്കാൻ തീരുമാനിച്ചിരിക്കുന്നത്. ഇതിന് ശേഷം ആയിരിക്കും. പിഴ ഈടാക്കുന്നത്.

പ്ലാസ്റ്റിക് ബാഗ് നിരോധനം പ്രാബല്യത്തില്‍ വരുന്ന തീയതിയും വിഭാഗങ്ങളും:

2024 ജൂലൈ 1: ഫാര്‍മസി, ആശുപത്രി. ക്ലിനിക്ക്.

2025 ജനുവരി 1: ഫാബ്രിക് സ്‌റ്റോര്‍, ടെക്‌സ്റ്റൈല്‍സ്, ടൈലറിങ്, കണ്ണട ഷോപ്പ്, മൊബൈല്‍ ഷോപ്പ്, സര്‍വീസ് സെന്‍റര്‍, വാച്ച് സര്‍വീസ്, ഹൗസ്‌ഹോള്‍ഡ് കടകള്‍

2025 ജൂലൈ 1: ഭക്ഷണ ശാലകള്‍, പഴം-പച്ചക്കറി വിതരണ സ്ഥാപനങ്ങള്‍, ഗിഫ്റ്റ് ഷോപ്പ്, ബേക്കറി, ബ്രഡ്, സ്വീറ്റ്‌സ് വില്‍പന കടകള്‍, കാന്‍ഡി ഫാക്ടറി, സ്‌റ്റോര്‍

2026 ജനുവരി 1: ബില്‍ഡിങ് ആൻഡ് കണ്‍സ്ട്രക്ഷന്‍ മെറ്റീരിയല്‍ സ്‌റ്റോര്‍, പണിയായുധ കടകള്‍, കാര്‍ഷിക ഉത്പന്നങ്ങള്‍ എന്നിവ വില്‍ക്കുന്ന കടകള്‍, ഐസ്‌ക്രീം, കോണ്‍, നട്ട്‌സ് വില്‍പന ശാലകള്‍, ജ്യൂസ് കടകള്‍, മുശ്കാക് വില്‍പന, മില്ലുകള്‍, തേന്‍ വില്‍പന, ഈത്തപ്പഴ വില്‍പന, വാട്ടര്‍ ഫില്‍ട്ടര്‍ വില്‍പന-സര്‍വീസിങ്, വാട്ടര്‍ പമ്പ് വില്‍പന-സര്‍വീസിങ്, കാര്‍ പമ്പ് വില്‍പന-സര്‍വീസിങ്, വളര്‍ത്തു ജീവികളെയും ഭക്ഷണങ്ങളും വില്‍ക്കുന്ന കടകള്‍

2026 ജൂലൈ 1: ബ്ലാങ്കറ്റ് സ്റ്റോര്‍, സ്വര്‍ണം-വെള്ളി ആഭരണ സ്ഥാപനങ്ങള്‍, കാര്‍ കെയര്‍ സെന്‍റര്‍, കാര്‍ ഏജന്‍സികള്‍.

2027 ജനുവരി 1: ഇലക്ട്രോണിക്‌സ് സ്‌റ്റോര്‍, സാനിറ്ററി ആൻഡ് ഇലക്ട്രിക്കല്‍ മെറ്റീരിയല്‍സ്, മത്സ്യ വില്‍പന, വാഹന റിപ്പയര്‍ സ്ഥാപനം, മത്സ്യ ബന്ധന ബോട്ട് റിപ്പയര്‍ വര്‍ക്ക്‌ഷോപ്പ്, വാഹന ഓയില്‍, ടയര്‍ എന്നിവയുടെ വില്‍പനയും മാറ്റിനല്‍കലും, സ്റ്റേഷനറി, ഓഫിസ് സപ്പൈസ് വില്‍പന സ്റ്റോറുകള്‍, പ്രിന്‍റിങ് പ്രസ്.

2027 ജൂലൈ ഒന്ന്: പ്ലാസ്റ്റിക് ബാഗ് ഉപയോഗിക്കുന്ന മറ്റു മുഴുവന്‍ മേഖലകളും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.