1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 17, 2023

സ്വന്തം ലേഖകൻ: ഓൺലൈനിലൂടെ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടുന്ന സംഘങ്ങൾ പുതിയ പദ്ധതിയുമായി രംഗത്തെത്തിയിരിക്കുന്നു. ഓൺലൈൻ ബാങ്കിങ് മേഖലയിലെ തട്ടിപ്പിനെതിരെ ബോധവത്കരണം ശക്തമാക്കിയതോടെ പുതിയ രീതിയകളുമായി ആണ് ഇവർ എത്തിയിരിക്കുന്നതെന്ന് ഒമാൻ പോലീസ് അറിയിച്ചു. സോഷ്യൽ മീഡിയ ഉപയോഗിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് റോയൽ ഒമാൻ പൊലീസ് അറിയിച്ചു.

പ്രതിദിന ശമ്പളത്തിൽ ജോലി വാഗ്‌ദാനം ചെയ്ത് പല സന്ദേശങ്ങളും അയച്ചാണ് പുതിയ തട്ടിപ്പിന്റെ രീതി. ഇങ്ങനെ ലഭിക്കുന്ന സന്ദേശങ്ങളിൽ ബാങ്ക് അകൗണ്ട് വിവരങ്ങൾ നൽകാൻ ആവശ്യപ്പെടും. ഈ അകൗണ്ടിലേക്ക് തുക നൽകാൻ ആവശ്യപ്പെടും. ഇതിൽ പണം ഇട്ടാൻ അപ്പോൾ തന്നെ അവർ പണം പിൻവലിക്കും. എന്നി‍ട്ട് അവരുടെ യഥാർഥ അക്കൗണ്ടിലേക്ക് മാറ്റും. ഇത്തരത്തിലുള്ള പുതിയ രീതിയാണ് പണം തട്ടാൻ വേണ്ടി ഉപയോഗിക്കുന്നത്.

ബാങ്ക് വിവരങ്ങൾ അപ്ഡേറ്റ് ചെയ്യാനാണെന്ന് പറഞ്ഞ് ഫോൺ വിളിച്ച് അക്കൗണ്ട് വിവരങ്ങൾ കെെവശപ്പെടുത്തുന്ന രീതി ഇപ്പോൾ വിലപോകില്ല. സുരക്ഷാ കാരണങ്ങളാൽ ബാങ്ക് അക്കൗണ്ടും ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകളും താൽക്കാലികമായി മരവിപ്പിക്കുകയാണ് വിവരങ്ങൾ നൽകിയാൽ വീണ്ടും തുറന്നു പ്രവർത്തിപ്പിക്കാം എന്നായിരുന്നു തട്ടിപ്പു സംഘങ്ങൾ പയറ്റിയിരുന്ന അടവ്.

എന്നാൽ ഇത് ഇപ്പോൾ വലിയ രീതിയിൽ ചെലവായി പോകാത്തതിനാൽ ആണ് പുതിയ അടവുമായി തട്ടിപ്പു സംഘം രംഗത്തെത്തിയിരിക്കുന്നത്. ഇത്തരം തട്ടിപ്പുക്കാർക്ക് എതിരെ ശക്തമായ മുന്നറിയിപ്പ് ആണ് നൽകിയിരുന്നത്. വലിയ തരത്തിൽ പ്രതികളെ പിടിക്കൂടുകയും ചെയ്തെന്ന് റോയൽ ഒമാൻ പൊലീസ് പുറത്തിറക്കിയ കുറിപ്പിൽ പറയുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.