1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 12, 2024

സ്വന്തം ലേഖകൻ: അവധിക്കാല യാത്രക്കൊരുങ്ങുന്ന സ്വദേശികളും വിദേശികളും യാത്രാ രേഖകളുടെ കാലാവധി പരിശോധിക്കണമെന്ന് റോയല്‍ ഒമാന്‍ പൊലീസ് ആവശ്യപ്പെട്ടു. യാത്രയ്ക്ക് മുമ്പ് രേഖകള്‍ പരിശോധിക്കുകയും കാലാവധി കഴിഞ്ഞവയാണെങ്കില്‍ പുതുക്കുകയും വേണം. ഐ ഡി കാര്‍ഡ്, റസിഡന്റ്‌സ് കാര്‍ഡ്, പാസ്‌പൊര്‍ട്ട് തുടങ്ങിയവയുടെ കാലാവധി പരിശോധിക്കുകയും വേണം. ടിക്കറ്റ് ഉള്‍പ്പെടെ മറ്റു രേഖകളുടെ സാധുത ഉറപ്പുവരുത്തണമെന്നും പൊലീസ് നിര്‍ദേശിച്ചു.

അതിനിടെ ഒമാനില്‍ താപനില കുതിച്ചുയരുന്നത് തുടരുകയും 50 ഡിഗ്രി സെല്‍ഷ്യസിനടുത്ത് എത്തുകയും ചെയ്ത സാഹചര്യത്തില്‍ രാജ്യത്തെ സ്‌കൂളുകളില്‍ അഞ്ച് മുതല്‍ 12 വരെ ഗ്രേഡുകളിലേക്കുള്ള പരീക്ഷകളുടെ സമയം നേരത്തേയാക്കണമെന്ന ആവശ്യം അധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കും ഇടയില്‍ ശക്തമാവുന്നു.

ഈ ദിവസങ്ങളില്‍ പരീക്ഷയ്ക്ക് ആവശ്യമായ തയ്യാറെടുപ്പുകള്‍ നടത്താന്‍ കുട്ടികള്‍ക്ക് സാധിക്കുന്നില്ലെന്നാണ് അവര്‍ മുന്നോട്ടുവയ്ക്കുന്ന പൊതുവായ അഭിപ്രായം. ഇതുമായി ബന്ധപ്പെട്ട് മസ്‌ക്കറ്റ് ഡെയിലി നടത്തിയ അഭിപ്രായ ശേഖരണത്തിലാണ് അധ്യാപകരും രക്ഷിതാക്കളും അവരുടെ ആശങ്കയും ആവശ്യവും പങ്കുവച്ചത്.

പരീക്ഷയിലെ വിദ്യാര്‍ഥികളുടെ പ്രകടനത്തെ ഈ കൊടുംചൂടിലുള്ള പരീക്ഷ സാരമായി ബാധിക്കുമെന്നാണ് സുവൈഖിലെ അദ്ധ്യാപകനായ അലി അല്‍ ഷയാദിയുടെ പക്ഷം. പരീക്ഷാ സീസണിലെ ഈ കടുത്ത ചൂട് വിദ്യാര്‍ത്ഥികളിലെ സമ്മര്‍ദ്ദവും ക്ഷീണവും വര്‍ദ്ധിപ്പിക്കുകയും അവര്‍ക്ക് പഠനത്തിലും പരീക്ഷയിലും ശ്രദ്ധ കേന്ദ്രീകരിക്കാന്‍ പറ്റാത്ത സാഹചര്യം സൃഷ്ടിക്കുകയും ചെയ്യുന്നതായി അദ്ദേഹം അഭിപ്രായപ്പെട്ടു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.