സ്വന്തം ലേഖകൻ: ഒമാനിൽ നബിദിനത്തിന്റെ ഭാഗമായുള്ള പൊതു അവധി പ്രഖ്യാപിച്ചു. സെപ്റ്റംബർ 28ന് വ്യഴാഴ്ചയാണ് പൊതു അവധി. സർക്കാർ, സ്വകാര്യ മേഖലകളിൽ അന്നേ ദിവസം അവധി ബാധകമായിരിക്കും. ഒമാനിലെ മലയാളി സംഘടനകളുടെ നേതൃത്വത്തിൽ നബിദിനം ആഘോഷിക്കാൻ വിപുലമായ ഒരുക്കുങ്ങളാണ് നടന്ന് വരുന്നത്.
ഈ വർഷത്തെ നബിദിനവും അവധിയും വാരാന്ത്യ ദിനമായ വ്യാഴാഴ്ച ആയതിനാൽ ആഘോഷങ്ങൾക്ക് പൊലിമ വർധിക്കാൻ സഹായകമാവും. വാരാന്ത്യ ദിനമുൾപ്പെടെ മൂന്നു ദിവസത്തെ അവധിയാണ് സ്വദേശികൾക്കും വിദേശികൾക്കും ലഭിക്കുന്നത്. ഒമാനിൽ ചൂടിന് ശക്തി കുറഞ്ഞ് ഏറക്കുറെ സുഖകരമായ കാലാവസ്ഥയാണുള്ളത്. ഇതോടെ നാടുകളിലും നഗരങ്ങളിലുമുള്ള സ്വദേശികളും വിദേശികളും നബിദിനാഘോഷം ഭംഗിയായി നടത്തും.
പല സംഘടനകളും 12 ദിവസം നീളുന്ന പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. ആഘോഷത്തിന്റെ ഭാഗമായി പൊതു പ്രഭാഷണങ്ങൾ, സൗഹൃദ സദസ്സുകൾ, മൗലിദ് പാരായണം, കുട്ടികളുടെ കലാപരിപാടികൾ അടക്കം നിരവധി പരിപാടികൾ സംഘടിപ്പിക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല