സ്വന്തം ലേഖകൻ: രാജ്യത്തെ സർക്കാർ-പൊതുമേഖലയിലെ ജോലി സംവിധാനം സുഗമമാക്കുന്നതിനുള്ള (ഫ്ലക്സിബ്ള്‍ വര്‍ക്കിങ് സിസ്റ്റം) നടപടികളുമായി തൊഴിൽ മന്ത്രാലയം. പുതിയ സംവിധാനമനുസരിച്ച് തൊഴിലാളികൾ ഏഴു മണിക്കൂർ ജോലി ചെയ്യേണ്ടിവരും.
എന്നാൽ രാവിലെ 7.30നും വൈകീട്ട് 4.30നും ഇടയിൽ തുടർച്ചയായി ഏതു സമയത്തും ജോലി ചെയ്യാം. ഒമാനില്‍ സിവില്‍ സര്‍വിസ് നിയമവും അതിന്റെ ചട്ടങ്ങളും ബാധകമായ സര്‍ക്കാര്‍ സ്ഥാപനങ്ങളിൽ പുതിയ തീരുമാനം മേയ് 15 മുതൽ പ്രാബല്യത്തിൽ വരും. സുൽത്താൻ ഹൈതം ബിൻ താരിഖിന്റെ നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് പുതിയ സംവിധാനം നടപ്പാക്കിയിരിക്കുന്നത്.
‘ഫ്ലക്സിബ്ള്‍ വര്‍ക്കിങ് സിസ്റ്റം’ നടപ്പാക്കുന്നതിലൂടെ ഓഫിസിലേക്ക് വരുന്നതും പോകുന്നതുമായ സമയം ജീവനക്കാർക്ക് തന്നെ തിരഞ്ഞെടുക്കാൻ കഴിയുമെന്നതാണ് ഇതിന്റെ പ്രത്യേകത.
റമദാനിലും സമാന രീതിയിൽ ജോലിസമയം ക്രമീകരിച്ചിരുന്നു. ഇത് ഒരുപാടുപേർക്ക് ഗുണകരമാകുകയും ചെയ്തിരുന്നു. എന്നാൽ റമദാൻ മാസം വിടവാങ്ങിയതോടെ പഴയ രീതിയിലുള്ള സമയക്രമത്തിലായിരുന്നു ഓഫിസുകൾ പ്രവർത്തിച്ചിരുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല