സ്വന്തം ലേഖകൻ: ഒമാനിൽ ക്വാറൈൻറൻ നിയമങ്ങളിൽ മാറ്റം വരുത്തിയതായി ആരോഗ്യ മന്ത്രാലയത്തിലെ മുതിർന്ന അധികൃതരെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. വിദേശത്ത് നിന്ന് എത്തുന്നവർക്ക് നിർബന്ധിത ക്വാറൈൻറൻ അവസാനിപ്പിക്കാൻ പിസിആർ പരിശോധന നിർബന്ധമാക്കുകയാണ് ചെയ്തത്. ഏഴ് ദിവസമാണ് ക്വാറൈൻറൻ കാലാവധി.
എട്ടാമത്തെ ദിവസം പിസിആർ പരിശോധന നടത്തി നെഗറ്റീവ് ആണെങ്കിൽ ആശുപത്രിയിലെത്തി ട്രാക്കിങ് ബ്രേസ്ലെറ്റ് അഴിച്ച് ക്വാറൈൻറൻ അവസാനിപ്പിക്കാവുന്നതാണ്. നേരത്തേ 14 ദിവസത്തെ ക്വാറൈൻറന്‍ ശേഷം പിസിആർ പരിശോധനയില്ലാതെ പുറത്തിറങ്ങാൻ സാധിക്കുമായിരുന്നു. ഇൗ സൗകര്യമാണ് ഒഴിവാക്കിയതെന്ന് ആരോഗ്യ മന്ത്രാലയം ഉദ്യോഗസ്ഥൻ പറഞ്ഞു. വൈറസ് വാഹകർ അല്ലെന്ന് ഉറപ്പുവരുത്തുന്നതിെൻറ ഭാഗമായാണ് ക്വാറൈൻറൻ അവസാനിപ്പിക്കാൻ പിസിആർ നിർബന്ധമാക്കിയത്.
എട്ടാമത്തെ ദിവസം പരിശോധന നടത്തുന്നവർ പോസിറ്റീവ് ആണെന്ന് കാണുന്ന പക്ഷം പത്ത് ദിവസം കൂടി െഎസോലേഷനിൽ ഇരിക്കണം. പത്ത് ദിവസത്തിന് ശേഷം ആശുപത്രിയിലെത്തി പിസിആർ പരിശോധനയില്ലാതെ ട്രാക്കിങ് ബ്രേസ്ലെറ്റ് അഴിച്ച് െഎസോലേഷൻ അവസാനിപ്പിക്കാം. ക്വാറൈൻറനുമായി ബന്ധപ്പെട്ട മറ്റ് നിയമങ്ങളിൽ മാറ്റങ്ങളില്ല.
യാത്രക്കാരുടെ കൈവശം ഒമാനിൽ എത്തുന്നതിന് 72 മണിക്കൂർ മുെമ്പടുത്ത പിസിആർ പരിശോധനാഫലം ഉണ്ടാകണം. വിമാനത്താവളത്തിലും പിസിആർ പരിശോധനക്ക് വിധേയമാകണം. യാത്രക്കാർ കുറഞ്ഞത് എട്ട് ദിവസമെങ്കിലും ഒമാനിൽ തങ്ങുകയും വേണം. ട്രാക്കിങ് ബ്രേസ്ലെറ്റ് സ്വയം അഴിച്ചുമാറ്റുന്നത് ശിക്ഷാർഹമാണ്. ആയിരം റിയാൽ വരെയാണ് ഇതിന് പിഴ ചുമത്തുക.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല