1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 13, 2024

സ്വന്തം ലേഖകൻ: ഒ​മാ​നി​ൽ ഞാ​യ​റാ​ഴ്ച മു​ത​ൽ ആ​രം​ഭി​ച്ച അ​സ്ഥി​ര കാ​ലാ​വ​സ്ഥ കാ​ര​ണം നാ​ടും ന​ഗ​ര​വും നി​ശ്ച​ല​മാ​യി. പ്ര​തി​കൂ​ല കാ​ല​ാവ​സ്ഥ​യെതു​ട​ർ​ന്ന്​ പൊ​തു​അ​വ​ധി പ്ര​ഖ്യാ​പി​ച്ച​തി​നാ​ൽ തി​ങ്ക​ളാ​ഴ്ച പൊ​തു ജ​ന​ങ്ങ​ൾ പു​റ​ത്തി​റ​ങ്ങി​യി​ല്ല. വീ​ട്ടി​ൽ ക​ഴി​യ​ണ​മെ​ന്നും അ​ടി​യ​ന്തി​ര ആ​വ​ശ്യ​ങ്ങ​ൾ​ക്ക​ല്ലാ​തെ പു​റ​ത്തി​റ​ങ്ങ​രു​തെ​ന്നും സി​വി​ൽ ഡി​ഫ​ൻ​സ് ആ​ൻ​ഡ്​ ആം​ബ​ലേ​ൻ​സ് അ​തോ​രി​റ്റി മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​രു​ന്നു. ഇ​തോ​ടെ പ്ര​ധാ​ന ന​ഗ​ര​ങ്ങ​ളും പൊ​തു​സ്ഥ​ല​ങ്ങ​ളും ആ​ളൊ​ഴി​ഞ്ഞു കി​ട​ന്നു.

വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളും ഹൈ​പ്പർ മാ​ർ​ക്ക​റ്റു​ക​ളും തു​റ​ന്ന് പ്ര​വ​ർ​ത്തി​ച്ചെ​ങ്കി​ലും ഉ​പ​ഭോ​ക്താ​ക്ക​ൾ കു​റ​വാ​യി​രു​ന്നു. ഹോ​ട്ട​ല​ുക​ളി​ലും റ​സ്റ്റ​റ​ന്റു​ക​ളി​ലും ഉ​പ​ഭോ​ക്താ​ക്ക​ൾ താ​ര​ത​മ്യേ​​ന കു​റ​വാ​യി​രു​ന്നു. പ്ര​ധാ​ന മാ​ർ​ക്ക​റ്റാ​യ മ​ത്ര സൂ​ഖും മ​വേ​ല സെ​ൻ​ട്ര​ൽ വെ​ജി​റ്റ​ബി​ൾ മാ​ർ​ക്ക​റ്റും അ​ട​ഞ്ഞുകി​ട​ന്നി​രു​ന്നു. മു​വാ​സ​ലാ​ത്ത് സി​റ്റി സ​ർ​വിസു​ക​ൾ നി​ർ​ത്തി​യ​തും ന​ഗ​ര​ങ്ങ​ളി​ൽ തി​ര​ക്ക് കു​റ​യു​ന്ന​തി​ന് കാ​ര​ണ​മാ​യി.

പ്ര​തി​കൂ​ല കാ​ലാ​വ​സ്ഥ പ​രി​ഗ​ണി​ച്ച് ഒ​മാ​നി​ലെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യം അ​വ​ധി പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. ഇ​തോ​ടെ ഇ​ന്ത്യ​ൻ സ്കൂ​ളു​ക​ളും അ​ട​ഞ്ഞുകി​ട​ന്നു. പ​ല ഭാ​ഗ​ങ്ങ​ളി​ലും ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം ത​ന്നെ മ​ഴ ആ​രം​ഭി​ച്ചി​രു​ന്നു. ഇ​തോ​ടെ റോ​ഡു​ക​ളി​ൽ തി​ര​ക്ക് കു​റ​യാ​ൻ തു​ട​ങ്ങി​യി​രു​ന്നു. ക​ന​ത്ത മ​ഴ പെ​യ്യു​ന്ന ഷി​നാ​സ്, ലി​വ ഭാ​ഗ​ങ്ങ​ളി​ൽ ജ​ന​ങ്ങ​ൾ തീ​രെ പു​റ​ത്തി​റ​ങ്ങി​യി​ല്ല. മ​ത്ര​യി​ൽ സു​ഖ് അ​ട​ഞ്ഞുകി​ട​ന്നെ​ങ്കി​ലും മൊ​ത്ത വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ പ്ര​വ​ർ​ത്തി​ച്ചു.

പ്ര​തി​കൂ​ല കാ​ല​വ​സ്ഥ നി​മി​ത്തം മാ​വേ​ല സെ​ൻ​ട്ര​ൽ മാ​ർ​ക്ക​റ്റ് പ്ര​വ​ർ​ത്തി​ക്കാ​തി​രു​ന്ന​ത് ഈ ​മേ​ഖ​ല​യി​ൽ വാ​ഹ​നം കു​റ​ക്കാ​ൻ കാ​ര​ണ​മാ​ക്കി. ദി​വ​സ​വും നൂ​റുക​ണ​ക്കി​ന് പേ​രാ​ണ് മാ​ർ​ക്ക​റ്റി​ലെ​ത്തു​ന്ന​ത്. ഇ​ത് ഗ​താ​ഗ​ത ക്കുരു​ക്കി​നും കാ​ര​ണ​മാ​ക്കു​മാ​യി​രു​ന്നു. മ​ാർ​ക്ക​റ്റ് അ​ട​ഞ്ഞ​ത് കാ​ര​ണം വാ​ഹ​ന​ങ്ങ​ൾ തീ​രെ കു​റ​വാ​യി​രു​ന്നു. മു​വാ​സ​ലാ​ത്ത് സി​റ്റി സ​ർ​വീ​സ് നി​ർ​ത്തി​യ​തും ടാ​ക്സി സ​ർ​വീ​സ് കു​റ​ഞ്ഞ​തും കാ​ര​ണം ജ​ന​ങ്ങ​ൾ പു​റ​ത്തി​റ​ങ്ങാ​ൻ മ​ടി​ച്ചുനി​ന്നു. മു​വാ​സ​ലാ​ത്തി​ന്റെ സി​റ്റി സ​ർ​വിസി​നെ ദി​വ​സ​വും നി​ര​വ​ധി പേ​രാ​ണ് ആ​ശ്ര​യി​ക്കു​ന്ന​ത്. സ​ർ​ക്കാ​ർ അ​ട​ക്ക​മു​ള്ള എ​ല്ലാ സ്ഥാ​പ​ന​ങ്ങ​ളും അ​ട​ഞ്ഞ​തും പൊ​തു​ഗ​താ​ഗ​ത സ​ർ​വീസു​ക​ൾ​ക്ക് നി​യ​ന്ത്ര​ണ​മു​ണ്ടാ​യ​തും ആ​ള​ന​ക്കം കു​റ​യാ​ൻ കാ​ര​ണ​മാ​യി.

സാ​ധാ​ര​ണ മ​ഴ​യ​ത്ത് വാ​ഹ​ന​മോ​ടി​ക്കു​ന്ന​വ​രും വാ​ദി​ക്ക് സ​മീ​പ​വും മ​റ്റും ക​റ​ങ്ങു​ന്ന​വ​രും നി​ര​വ​ധി​യാ​ണ്. എ​ന്നാ​ൽ, നി​യ​മം ക​ർ​ശ​ന​മാ​ക്കി​യതോടെ ഇ​ങ്ങ​നെ ക​റ​ങ്ങു​ന്ന​വ​രു​ടെ എ​ണ്ണം കു​റ​ഞ്ഞി​ട്ടു​ണ്ട്. ബീ​ച്ചു​ക​ളി​ലും മ​റ്റും അ​ധി​കൃ​ത​രു​ടെ നി​രീ​ക്ഷ​ണ​മു​ള്ള​തും മ​റ്റൊ​രു കാ​ര​ണ​മാ​ണ്. ഉ​ച്ച​ക്കുശേ​ഷം പ​ല ഭാ​ഗ​ത്തും മ​ഴ ക​ന​ത്ത​തും ജ​ന​ങ്ങ​ൾ പു​റ​ത്തി​റ​ങ്ങ​ാതി​രി​ക്കാ​ൻ കാ​ര​ണ​മാ​യി.എ​ന്നാ​ൽ, സാ​ധാ​ര​ണ മ​ഴ വ​രു​മ്പോ​ൾ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ൽ ക​ണ്ട് വ​രു​ന്ന തി​ര​ക്ക് ഈ ​വ​ർ​ഷം അ​നു​ഭ​വ​പ്പെ​ട്ടി​​ല്ല.

സാ​ധാ​ര​ണ കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​മു​ണ്ടാ​വു​മ്പോ​ൾ ഭ​ക്ഷ്യ വ​സ്തു​ക്ക​ളും വെ​ള്ള​വും മ​റ്റും വാ​ങ്ങി ക​രു​തി വെ​ക്കാ​റു​ണ്ട്. അ​രി അ​ട​ക്ക​മു​ള്ള അ​വ​ശ്യ വ​സ്തു​ക്ക​ളാ​ണ് പ​ല​രും വാ​ങ്ങി സൂ​ക്ഷി​ച്ച് വെ​ക്കു​ന്ന​ത്. മെ​ഴു​കു​തി​രി, തീ​പ്പെ​ട്ടി തു​ട​ങ്ങി​യ​വ​യും വാ​ങ്ങി ക്കൂട്ടു​ന്ന ഇ​ന​ത്തി​ൽ ഉ​ൾ​പ്പെ​ടു​ന്നു. ജ​ല വി​ത​ര​ണം ത​ട​സ്സ​പ്പെ​ടു​മെ​ന്ന ഭീ​തി​യി​ൽ വെ​ള്ളം പി​ടി​ച്ച് വെ​ക്കു​ന്ന​വ​രു​മു​ണ്ടാ​യി​രു​ന്നു. മ​ഴ കൂ​ടു​ക​യാ​ണെ​ങ്കി​ൽ വൈ​ദ്യു​തി​യും വെ​ള്ള​വും മു​ട​ങ്ങാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്ന ഭീ​തി​യി​ലാ​ണ് ഇ​ങ്ങ​നെ ചെ​യ്തി​രു​ന്ന​ത്. എ​ന്നാ​ൽ ഇ​ത്ത​വ​ണ ഈ ​രീ​തി​യി​ലു​ള്ള തി​ര​ക്കൊ​ന്നും വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ൽ ഉ​ണ്ടാ​യി​രു​ന്നി​ല്ല. ഏ​താ​യാ​ലും മ​ഴ അ​വ​ധി വീ​ട്ടി​ലി​രു​ന്നു ത​ന്നെ​യാ​ണ് ബ​ഹൂഭൂരി​പ​ക്ഷ​വും ആ​ഘോ​ഷി​ക്കു​ന്ന​ത്.

ഒമാനിൽ ഒഴുക്കിൽപ്പെട്ട് മലയാളി യുവാവ് മരിച്ചു. ആലപ്പുഴ അരൂക്കുറ്റി സ്വദേശി നടുവത്ത് നഗർ, തറാത്തോട്ടത്ത് അബ്ദുൽ വാഹിദ് ആണ് മരിച്ചത്. 28 വയസായിരുന്നു. ജോലിക്ക് പോയി തിരിച്ചു വരുമ്പോൾ വാദി മുറിച്ചു കടക്കുന്നതിനിടയിലാണ് അപകടമുണ്ടായത്. ബർക്കയിലൽ സ്വകാര്യസ്ഥാപനത്തിൽ ആണ് ജോലി ചെയ്തിരുന്നത്. ജോലി ആവശ്യാർത്ഥം വാഹനവുമായി സൂറിൽ പോയി തിരിച്ചു വരുന്ന സമയത്ത് ഇബ്രക്കടുത്തുവെച്ചാണ് അപകടം സംഭവിച്ചത്. അബ്ദുള്ള വാഹിദിന്റെ കൂടെ ഒരു സ്വദേശിയും ഉണ്ടായിരുന്നു അദ്ദേഹം രക്ഷപ്പെട്ടു.

ഇബ്രക്കടുത്തുവെച്ച് വാദി മുറിച്ചു കടക്കുന്നതിന് ഇടയിൽ പെട്ടെന്ന് വെള്ളം വന്നു. പുറത്തിറങ്ങാൻ വേണ്ടി ഇവർ കാറിന്റെ ഡോർ തുറന്നപ്പോൾ വണ്ടിയിലേക്ക് വെള്ളം കയറി. അബ്ദുൽ വാഹിദിന്റെ മൃതദേഹം ഇപ്പോൾ ഇബ്രി ആശുപത്രി മോർച്ചയിൽ സൂക്ഷിച്ചിരിക്കുകയാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.