സ്വന്തം ലേഖകന്‍: ഒമാന്‍ തൊഴില്‍ വിസാ ഫീസ് നിരക്കില്‍ 100 റിയാലിന്റെ വര്‍ധന, വീട്ടുജോലിക്കാരായ പ്രവാസികള്‍ക്ക് ബാധകം. നേരത്തെ 201 റിയാല്‍ ആയിരുന്നത് 301 റിയാലായാണ് ഉയര്‍ന്നിരിക്കുന്നത്. മാനവ വിഭവശേഷി മന്ത്രാലയം ട്വിറ്ററിലാണ് ഇക്കാര്യം അറിയിച്ചത്. പുതുക്കിയ നിരക്കുകള്‍ ഗസറ്റില്‍ പ്രസിദ്ധീകരിക്കുന്നതോടെ ചട്ടം ഔദ്യോഗികമായി നിലവില്‍ വരും.
വീട്ടുജോലിക്കാരായ പ്രവാസികള്‍ക്കാകും ഇത് വലിയ തിരിച്ചടിയാകുക.
മൂന്ന് വീട്ടുജോലിക്കാരെ റിക്രൂട്ട് ചെയ്യാനായി 141 റിയാലാണ് അടയ്ക്കേണ്ടത്. നാലാമത് ഒരാള്‍ക്കൂടി ആയാല്‍ ഇത് 241 റിയാലായി ഉയരും. വിസ പുതുക്കാനും ഈ തുക നല്‍കേണ്ടിവരും.
കാര്‍ഷിക മേഖലയിലെ തൊഴിലാളികള്‍, ഒട്ടകങ്ങളെ മേയ്ക്കുന്നവര്‍ എന്നിവരുടെ വിസാ നിരക്കിലും വര്‍ധനവ് ബാധികമാകും. വീട്ടുജോലിക്കാരുടെ വിസ രണ്ട് വര്‍ഷം പൂര്‍ത്തിയാവുന്നതോടെ പുതുക്കണമെന്നും മന്ത്രാലയം ചൂണ്ടിക്കാണിക്കുന്നു. പുതുക്കുന്നതിനായി 241 റിയാലാണ് തൊഴിലുടമകളില്‍ നിന്ന് ഈടാക്കുക. ഇതിന് പുറമേ സ്പോണ്‍സര്‍മാരെ മാറ്റുന്നതിനും വര്‍ക്കര്‍ സ്റ്റാറ്റസിനെക്കുറിച്ചുള്ള വിവരങ്ങള്‍ അറിയുന്നതിനും അഞ്ച് റിയാല്‍ വീതം ഫീസിനത്തില്‍ ഈടാക്കണം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല