സ്വന്തം ലേഖകന്‍: സന്ദര്‍ശക വിസയുടെ ഫീസും കാലാവധിയും വര്‍ദ്ധിപ്പിച്ച് ഒമാന്‍, ഇനി മുതല്‍ ഇ വിസ സംവിധാനം. ചെറിയ കാലയളവിലേക്കുള്ള സന്ദര്‍ശക വിസയുടെ ഫീസ് ആണ് വര്‍ദ്ധിപ്പിച്ചത്. ഇന്ത്യയും ഇറാനും അടക്കമുള്ള രാജ്യങ്ങളില്‍ നിന്നുള്ള സന്ദര്‍ശകര്‍ക്കാണ് പുതിയ ഇ വിസ സംവിധാനം ഏര്‍പ്പെടുത്തിയത്. നിലവില്‍ പത്ത് ദിവസത്തെ സന്ദര്‍ശക വിസക്ക് ഒമാനില്‍ അഞ്ച് റിയാല്‍ ആയിരുന്നു ഫീസ്. ഇത് ഇരുപത് റിയാലായിട്ടാണ് വര്‍ദ്ധിപ്പിച്ചത്.
എന്നാല്‍ പത്ത് ദിവസത്തിന് പകരം ഒരുമാസമായിരിക്കും വിസയുടെ കാലാവധി. റോയല്‍ ഒമാന്‍ പൊലീസ് ആണ് വിസ നിരക്കുകള്‍ വര്‍ദ്ധിപ്പിച്ചത്. ഒരു മാസത്തില്‍ കൂടുതല്‍ രാജ്യത്ത് തുടരണം എങ്കില്‍ വിസാ കാലവധി നീട്ടിയെടുക്കാനും സന്ദര്‍ശകര്‍ക്ക് അവസരം ലഭിക്കും. മുന്‍പത്തേതുപോലെ പത്തു ദിവസത്തെ സന്ദര്‍ശ വിസ ഇനിയുണ്ടാകില്ല. അതെസമയം ഇന്ത്യ അടക്കമുള്ള നാല് രാജ്യങ്ങളില്‍ നിന്നുള്ള സഞ്ചാരികള്‍ക്ക് സ്‌പോണ്‍സര്‍മാര്‍ ഇല്ലാതെ വിസ ലഭ്യമാക്കുന്ന പുതിയ ഇവിസ സംവിധാനം ഒമാന്‍ നടപ്പാക്കി.
ഇന്ത്യയെ കൂടാതെ ഇറാന്‍, ചൈന, റഷ്യ എന്നീ രാഷ്ട്രങ്ങളില്‍ നിന്നുള്ള സഞ്ചാരികള്‍ക്കായാണ് പുതിയ സംവിധാനം ഒരുക്കിയിരിക്കുന്നത്. ത്രിസ്റ്റാര്‍, ഫോര്‍സ്റ്റാര്‍, ഫൈവ് സ്റ്റാര്‍ ഹോട്ടലുകള്‍ക്കും ടൂര്‍ ഓപ്പറേറ്റര്‍മാര്‍ എന്നിവര്‍ക്ക് നേരിട്ട് വിസക്ക് അപേക്ഷ നല്‍കാം. ഒമാന്റെ വിനോദ സഞ്ചാര രംഗത്തിന് കൂടുതല്‍ കരുത്തു പകരുക എന്ന ലക്ഷ്യത്തോടു കൂടിയാണ് വിസ സംവിധാനങ്ങളില്‍ ടൂറിസം മന്ത്രാലയം മാറ്റം വരുത്തിയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല