1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 27, 2025

സ്വന്തം ലേഖകൻ: രാജ്യത്തെ നിക്ഷേപ സാഹചര്യങ്ങൾ മെച്ചപ്പെടുത്താൻ റിയൽ എസ്റ്റേറ്റ് മേഖലയിലെ 85 സർക്കാർ സേവന നിരക്കുകളിൽ ഭേദഗതി. ഹൗസിങ്–അർബൻ പ്ലാനിങ് മന്ത്രാലയത്തിന്റേതാണ് പ്രഖ്യാപനം.

സേവന ഫീസുകളുടെ ഭേദഗതി സംബന്ധിച്ച തീരുമാനം ഒമാനിലെ നിലവിലെ നിക്ഷേപകർക്ക് ആവശ്യമായ പിന്തുണ നൽകുന്നതും നിക്ഷേപകരുടെ ആത്മവിശ്വാസം വർധിപ്പിക്കുന്നതുമാണ്. 47 സേവനങ്ങളുടെ ഫീസ് ലയനം, 11 എണ്ണത്തിന്റെ റദ്ദാക്കൽ, 8 സേവനങ്ങളുടെ ഫീസ് നിരക്ക് കുറയ്ക്കൽ, 14 പുതിയ സേവനങ്ങൾ എന്നിങ്ങനെയാണ് ഭേദഗതിയിൽ ഉൾപ്പെടുന്നത്.

പ്രധാന ഭേദഗതികൾ

വിൽപന കരാറിന്റെ റജിസ്ട്രേഷൻ ഫീസ് രണ്ടിൽ നിന്ന് 1 ശതമാനമാക്കി. കുറച്ചു. ഒമാനി പൗരന്മാർക്കും കമ്പനികൾക്കുമാണ് ഇതു ബാധകം. റിയൽ എസ്റ്റേറ്റ് ഉടമസ്ഥാവകാശം 50 ശതമാനമാക്കി കുറക്കാൻ ഇതു സഹയാകമാകും.

ഇസ്​ലാമിക് ബാങ്കുകൾ മുഖേന വിൽക്കുന്ന വസ്തുക്കളുടെ ഫീസ് 0.5 ശതമാനമാക്കി കുറച്ചു. റിയൽ എസ്റ്റേറ്റ് മേഖലയിലെ സാമ്പത്തികത്തിന് ആക്കം കൂട്ടുന്നതാണിത്.

പണയ വസ്തുക്കളുടെ റജിസ്ട്രേഷൻ ഫീസ് 0.5 ശതമാനമാക്കി കുറച്ചു. ഇതു റിയൽ എസ്റ്റേറ്റ് മേഖലയ്ക്ക് കൂടുതൽ ഫ്ളെക്സിബിൾ ആയിട്ടുള്ള അവസരങ്ങൾ പ്രദാനം ചെയ്യും.

കൃഷി ഭൂമിയുടെ ഉപയോഗത്തിനുള്ള ഫീസിലും മാറ്റം വരുത്തിയിട്ടുണ്ട്.

ഗവൺമെന്റിന്റെ ചില ഇ–സേവനങ്ങളും റദ്ദാക്കിയിട്ടുണ്ട്. കൃഷി ഭൂമി റജിസ്ട്രേഷൻ ഫീസ്, ഇലക്ട്രോണിക് ലേലം മുഖേന ഭൂമി അനുവദിക്കുന്നതിനുള്ള ഫീസ് എന്നിവ റദ്ദാക്കലിൽ ഉൾപ്പെടുന്നു.

റിയൽ എസ്റ്റേറ്റ് ഉടമസ്ഥാവകാശ ഫീസിൽ നിന്ന് ‘എലിജിബിൾ’ വിഭാഗത്തെ ഒഴിവാക്കിയിട്ടുണ്ട്. 300 ഒമാനി റിയാലിൽ കൂടാത്ത വരുമാനമുള്ളവർ, അംഗപരിമിതർ, കുടുംബ വരുമാന പദ്ധതി, ഹൗസിങ് അസിസ്റ്റൻസ് പ്രോഗ്രാം എന്നിവയുടെ ഗുണഭോക്താക്കൾ, ജോലിയിൽ നിന്ന് വിരമിച്ച 300 ഒമാനി റിയാലിൽ കൂടുതൽ വരുമാനമില്ലാത്തവർ എന്നിവരെയാണ് ഒഴിവാക്കിയിരിക്കുന്നത്.

റിയൽ എസ്റ്റേറ്റ് റജിസ്ട്രേഷൻ, രേഖകളുടെ ഡോക്യുമെന്റേഷൻ, വസ്തു ട്രാൻസ്ഫർ, ബിസിനസിന്റെ ഉടമസ്ഥാവകാശം തെളിയിക്കുന്നതിനുള്ള അപേക്ഷ എന്നിവയ്ക്കായി നിശ്ചിത ഫീസും ഏർപ്പെടുത്തിയിട്ടുണ്ട്.

തീരുമാനങ്ങളിൽ റിയൽ എസ്റ്റേറ്റ് ദല്ലാളുകളുടെ ലൈസൻസ് റജിസ്ട്രേഷൻ ഫീസ്, റിയൽ എസ്റ്റേറ്റ് ഡവലപ്മെന്റ് ഫീസ്, റിയൽ എസ്റ്റേറ്റ് പ്രൈസിങ് രംഗത്ത് പ്രവർത്തിക്കാനുള്ള ലൈസൻസ് റജിസ്ട്രേഷൻ എന്നിവ സംബന്ധിച്ച ഫീസും ഉൾപ്പെടുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.