സ്വന്തം ലേഖകൻ: ഒമാനില്‍ മജ്‌ലിസ് ശൂറ തിരഞ്ഞെടുപ്പ് നടക്കുന്നതിനാൽ ഈ മാസം 22, 29 തീയതികളിൽ റസിഡൻസ് കാർഡ് അനുവദിക്കൽ, പുതുക്കൽ സേവനങ്ങൾ ലഭ്യമാകില്ലെന്ന് റോയൽ ഒമാൻ പൊലീസ് അറിയിച്ചു. അതേസമയം, അന്നേ ദിവസങ്ങളിലും സ്വദേശികൾക്കും വിദേശികൾക്കുമുള്ള ജനന, മരണ സർട്ടിഫിക്കറ്റുകൾ അനുവദിക്കുന്നത് തുടരുമെന്നും പൊലീസ് അറിയിച്ചു.
അതിനിടെ മസ്കറ്റ്- ദുകം റൂട്ടില്‍ തിരഞ്ഞെടുക്കപ്പെട്ട സര്‍വിസുകളിൽ ബസ് ചാർജ് പകുതിയായി കുറച്ചു. ദുകമിലേക്കുള്ള ബസ് ചാർജ് പകുതിയായി കുറച്ചാണ് നൽകിയിരിക്കുന്നത്. ദേശീയ ഗതാഗത കമ്പനിയായ മുവാസലാത്ത് ആണ് ഇക്കാര്യം അറിയിച്ചത്. ഡിസംബര്‍ വരെ ഒരു ഭാഗത്തേക്കുള്ള ടിക്കറ്റിന് 2.750 റിയാലാണ് നിരക്ക് ഈടാക്കുന്നത്. മുവാസലാത്ത് എക്സിലൂടെയാണ് ( പഴയ ട്വിറ്റർ) ഇക്കാര്യം അറിയിച്ചത്. നേരത്തെ 5.500 റിയാലായിരുന്നു ഈ റൂട്ടിൽ ഈടാക്കിയിരിക്കുന്ന നിരക്ക്.
രാവിലെയാണ് മസ്കറ്റിലേക്കും അവിടെ നിന്നും ദുകമിലേക്കും ബസ് സർവീസ് നടത്തുന്നത്. അസൈബ ബസ് സ്‌റ്റേഷനില്‍നിന്നാണ് ദുകമിലേക്കുള്ള സർവീസ് തുടങ്ങുന്നത്. മുവാസലാത്ത് വെബ്‌സൈറ്റ് ടിക്കറ്റ് മുൻ കൂട്ടി ബുക്ക് ചെയ്യാം. കൂടാതെ ബസ് സ്റ്റേഷനിൽ എത്തി നേരിട്ട് ടിക്കറ്റ് എടുക്കാവുന്നതാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല