1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 5, 2024

സ്വന്തം ലേഖകൻ: മസ്കറ്റിലേക്കുള്ള യാത്രക്കാർക്ക് സന്തോഷ വാർത്തയാണ് എത്തുന്നത്. ഇ-ഗേറ്റുകളുടെ തകരാർ മൂലം യാത്രക്കാർ ഏറെ നേരം കാത്തിരിക്കേണ്ടി വന്നിരുന്നു. എന്നാൽ ഇതിന് പരിഹാരം എത്തുന്നു. ഒമാൻ റസിഡന്റ് കാർഡുള്ളവർക്ക് ഇ-ഗേറ്റുകൾ ഉപയോഗപ്പെടുത്തി എളുപ്പത്തിൽ ഇമിഗ്രേഷൻ പൂർത്തിയാക്കാൻ സാധിക്കും എന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്. കേരളത്തിൽ നിന്നുള്ള നിരവധി മലയാളികൾ മസ്കറ്റിൽ ജോലി ചെയ്യുന്നുണ്ട്. ഒമാനിലെ പല സ്ഥലങ്ങളിലേക്കും പോകുന്നവർ മസ്കറ്റ് വിമാനത്താവളം വഴിയാണ് യാത്ര ചെയ്യുന്നത്.

പാസ്‌പോര്‍ട്ട് ഉപയോഗിച്ച് ഇ-ഗേറ്റുകള്‍ വഴി ഇമിഗ്രേഷന്‍ കഴിഞ്ഞ ദിവസം പലരും പൂർത്തിയാക്കി. ഫിംഗര്‍ സ്‌കാനിംഗ് ഇവർക്കുണ്ടായിരുന്നില്ല. എന്നാൽ സന്ദര്‍ശന, വിനോദ സഞ്ചാര വീസകളില്‍ വരുന്നവര്‍ പാസ്‌പോര്‍ട്ട് സ്‌കാനിംഗിനായി കാത്തിരിക്കണം. ഒമാൻ റസിഡന്റ് കാർഡുള്ളവർക്ക് മസ്കറ്റ് വിമാനത്താവളത്തിൽ ഇറങ്ങിയാൽ കാർഡും മുഖവും കാണിച്ച് ഇ-ഗേറ്റ് വഴി സ്‌കാനിംഗ് പൂർത്തിയാക്കാം. ഇതിന് വേണ്ടിയുള്ള സൗകര്യം വിമാനത്താവളത്തിൽ ഒരുക്കിയിട്ടുണ്ട്. ഇ-ഗേറ്റ് വഴി പോകുന്നവർക്ക് പ്രത്യേകം പാസ്‌പോർട്ട് സ്‌കാനിംഗ് ആവശ്യമില്ല. പാസ്‌പോർട്ട് സ്‌കാനിംഗ് ചെയ്യാൻ വേണ്ടി നേരത്തെ മണിക്കൂറുകളോളം ആണ് പ്രവാസികൾ വിമാനത്താവളത്തിൽ കാത്തിരുന്നത്.

ടൂറിസ്റ്റ് വീസയിലും വിസിറ്റ് വീസയിലും എത്തുന്നവർക്ക് ഈ സൗകര്യം ലഭിക്കില്ല. ഇമിഗ്രേഷൻ നടപടികൾക്കായി കാത്തിരിക്കേണ്ട വരും. പുതിയ വീസയിൽ എത്തുന്നവർക്കും ഇമിഗ്രഷൻ നടപടികൾക്കായി കാത്തിരിക്കണം. പാസ്‌പോർട്ട് സ്‌കാനിംഗ് നടത്തിയ ശേഷം മാത്രമേ ഇവർക്ക് രാജ്യത്തേക്ക് പ്രവേശിക്കാൻ സാധിക്കുകയുള്ളു. ഇ-ഗേറ്റുകളുടെ തകരാർ മൂലം മസ്കറ്റ് വിമാനത്താവളത്തിൽ എത്തിയാൽ മണികൂറുകൾ വീണ്ട കാത്തിരിപ്പിന് ശേഷം ആണ് പലരും പുറത്തുകടക്കുന്നത്. മിക്ക സമയങ്ങളിലും ഇമിഗ്രേഷൻ കൗണ്ടറുകൾക്ക് മുന്നിൽ നീണ്ട നിരയാണ് ഉണ്ടാക്കുക.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.