സ്വന്തം ലേഖകൻ: ഏകീകൃത ജിസിസി ടൂറിസം വീസ വരാൻ പോകുന്ന സാഹചര്യത്തിൽ കൂടുതൽ ടുറിസ്റ്റുകളെ രാജ്യത്തേക്ക് ആകർശിക്കുന്നതിന് വേണ്ടി ഗതാഗത സംവിധാനങ്ങൾ വിപുലീകരിക്കുന്നതിന് വേണ്ടിയുള്ള പ്രവർത്തനങ്ങൾ ശക്തമാക്കാൻ ആണ് ഒമാൻ തീരുമാനിച്ചിരിക്കുന്നത്.
പൗരന്മാർക്കും താമസക്കാർക്കും കുറഞ്ഞ നിരക്കിലുള്ള യാത്രാ സൗകര്യം ഒരുക്കുകയാണ് ഇതിലൂടെ ലക്ഷ്യം വെക്കുന്നത്. മസ്‌കറ്റിൽ നിന്ന് ഇബ്രി വഴി സൗദി നഗരങ്ങളിലേക്ക് സർവീസ് നടത്താൻ സ്വകാര്യ കമ്പനികൾ രംഗത്തെത്തിയിരിക്കുന്നു എന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. ഒമാനില ഔദ്യോഗിക മാധ്യമങ്ങൾ തന്നെയാണ് വാർത്ത പുറത്തുവിട്ടത്.
ഇപ്പോൾ ഒമാനിൽ നിന്നും ജിസിസി രാജ്യങ്ങളിലേക്ക് കൂടുതൽ പേരും പോകുന്നത് വിമാനങ്ങൾ വഴിയാണ് വലിയ ചാർജാണ് വിമാനങ്ങൾക്കായി ഇടാക്കുന്നത്. എംപ്റ്റി ക്വാർട്ടർ മരുഭൂമി റോഡ് ഉപയോഗിച്ചാകും ബസ് സർവീസ് സൗദിയിലേക്ക് ആരംഭിക്കുക എന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്.
കുറഞ്ഞ ദൂരമാണ് ജിസിസി രാജ്യങ്ങൾ തമ്മിൽ ഉള്ളുവെങ്കിലും വലിയ യാത്ര കൂലിയാണ് നൽകേണ്ടി വരുന്നത്. അതുകൊണ്ട് തന്നെ ഒമാൻ കൊണ്ടുവരുന്ന റോഡ് ഗതാഗതം കൂടുതൽ പേർക്ക് ഗുണം ചെയ്യും. ഒമാൻ യുഎഇയുമായും സൗദി അറേബ്യയുമായും കര അതിർത്തി പങ്കിടുന്ന രാജ്യമാണ്. അതിനാൽ ഈ രാജ്യങ്ങളിലേക്ക് ബസ് സർവീസുകൾ തുടങ്ങുന്നത് ഗുണം ചെയ്യും എന്നാണ് വിലയിരുത്തുന്നത്.
ഒമാനിൽ നിന്നും സൗദിയിലേക്ക് ഉംറ തീർഥാടനം, ഹജ്ജ് എന്നിവ നിർവഹിക്കാൻ എത്തുന്നവർക്ക് ബസ് സർവീസ് ഗുണം ചെയ്യും. വിമാനമാർഗം ആണ് കൂടുതൽ പേരും യാത്രക്കായി തെരഞ്ഞെടുക്കുക. സൗദിയിലേക്ക് വിവിധ ആവശ്യങ്ങൾക്കായി സഞ്ചരിക്കുന്നവർക്ക് ഈ യാത്ര ഒരുപാട് ഗുണം ചെയ്യും. നിലവിൽ ഉംറ സംഘങ്ങൾ എംപ്റ്റി കാർട്ടർ മരുഭൂമി റെഡ് വഴി ചാർട്ടേഡ് ബസ് സർവീസുകൾ ഉപയോഗിച്ച് യാത്ര ചെയ്യുന്നുണ്ട്.
ഒമാനും യുഎഇയിക്കും ഇടയിൽ വിവിധ റൂട്ടുകളിലായി ദേശീയ കമ്പനികളിലേയും, സ്വകാര്യ കമ്പനിയുടേയും ബസുകൾ സർവീസ് നടത്തുന്നുണ്ട്. പുതിയ സർവീസുകൾ ഉടൻ ആരംഭിക്കാനും പദ്ധതിയുണ്ട്. സോഹാറിനും അബുദാബിക്കുമിടയിൽ പാസഞ്ചർ, ചരക്ക് റെയിൽ ശൃംഖല യാഥാർഥ്യമാകുന്നതോടെ ഈ രണ്ട് രാജ്യങ്ങൾക്കും ഇടയിൽ യാത്ര കൂടുതൽ സുഗമാകും.
ഒമാനിൽ നിന്നും സൗദിയിലേക്ക് യാത്ര കൂടുതലാണ്. അതിനാൽ റോഡ് വഴിയുള്ള യാത്ര വലിയ വെല്ലുവിളി തന്നെയായിരിക്കും. എല്ലാം കൂടി ആലോചിച്ച് വീണ്ടും വലിയെരു പഠനം നടത്തിയ ശേഷം ആയിരിക്കും അന്തിമ തീരുമാനം എത്തുന്നത്. സർവീസ് തുടങ്ങുന്ന തീയതിയും ടിക്കറ്റ് നിരക്കും, റൂട്ടുകളും എല്ലാം സംബന്ധിച്ച കാര്യങ്ങളിൽ ഇനിയും വ്യക്ത വരാൻ ഉണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല