സ്വന്തം ലേഖകൻ: നാട്ടിൽ നിന്നെത്തിയ പ്രവാസികൾക്ക് തിരിച്ച് ഗൾഫിലേക്ക് പോകാൻ ടിക്കറ്റ് കിട്ടാത്ത അവസ്ഥയാണുള്ളത്. പലർക്കും അവധി തീരും മുൻപ് തിരിച്ചെത്താൻ ടിക്കറ്റ് കിട്ടുന്നില്ല. സെപ്റ്റംബർ ആദ്യ വാരം വരെ 1000 ദിർഹത്തിന് മുകളിലാണ് കേരളത്തിൽ നിന്നുള്ള നിരക്ക് വരുന്നത്. 4 പേരടങ്ങുന്നുന്ന കുടുംബത്തിന് നാട്ടിസ്‍ നിന്നും ഗൾഫിലേക്ക് പോകാൻ വലിയ തുക ചെലവഴിക്കേണ്ടി വരും. നേരിട്ടല്ലാത്ത കണക്ഷൻ വിമാനങ്ങളിലും വലിയ മാറ്റങ്ങൾ വരുന്നില്ല. അധിക നിരക്ക് നൽകിയാലും 24 മണിക്കൂറിലധികം സമയം യാത്രക്ക് വേണ്ടി വരും.
കൊച്ചി –അബുദാബി റൂട്ടാണ് ഏറ്റവും കൂടുതൽ തിരക്കുള്ള റൂട്ട്. ഈ മാസം 17ന് ഇവിടേക്കുള്ള ഏറ്റവും കുറഞ്ഞ നിരക്ക് 1196 ദിർഹം ആണ്. ബജറ്റ് എയർലെെൻ എല്ലാം ഈ നിരക്കാണ് ഈടാക്കുന്നത്. എയർ അറേബ്യ, സ്പൈസ് ജെറ്റ്, എയർ ഇന്ത്യ എക്സ്പ്രസ് എന്നിവർ എല്ലാം 1306, 1386 എന്നിങ്ങനെയുള്ള നിരക്കാണ് ഉള്ളത്. കോഴിക്കോട്ട് നിന്ന് എയർ ഇന്ത്യാ എക്സ്പ്രസ് ദുബായിലേക്ക് സർവീസ് നടത്തുന്നത് 1250 ദിർഹത്തിനാണ്. തിരുവനന്തപുരം– ദുബായ് ഏറ്റവും കുറഞ്ഞ നിരക്ക് 1333 ദിർഹം നൽകേണ്ടി വരും . കൊച്ചി– ദുബായ് എയർ ഇന്ത്യാ എക്സ്പ്രസ് 1250 ദിർഹമാമ് ഈടാക്കുന്നത്. ഇപ്പോൾ ഉള്ള നിരക്കിൽ പകുതിയിൽ യാത്ര ചെയ്യാൻ കഴിഞ്ഞ മാസം സാധിക്കുമായിരുന്നു.
എന്നാൽ അടുത്ത ആഴ്ച മുതൽ വലിയ ടിക്കറ്റ് നിരക്കാണ് ഉള്ളത്. ഓണം കഴിഞ്ഞ് നാട്ടിൽ നിന്നും പോകാം എന്ന കണക്കുക്കൂട്ടലിൽ ആണ് പലരും എന്നാൽ ടിക്കറ്റ് നിരക്ക് കേട്ടാൽ കണ്ണ് തള്ളും. പ്രവാസികളുടെ മധ്യവേനൽ അവധി ഓഗസ്റ്റ് പകുതി ആണ് കഴിയുന്നത്. സാധാരണ ഈ സമയത്ത് വലിയ നിരക്ക് ഉണ്ടാകില്ല. എന്നാൽ ഓഗസ്റ്റിൽ അവസാനം ഓണം വരുന്നതിനാൽ വിമാന കമ്പനികൾ നിരക്ക് കൂട്ടി. ദുബായിൽ നിന്നും നാട്ടിലേക്ക് വരുന്നവരുടെ തിരക്കും ഉണ്ട്. കൊവിഡിനു ശേഷം ഇത്രയധികം ആളുകൾ ഒരുമിച്ചു നാട്ടിലേക്ക് ടിക്കറ്റ് നോക്കുന്നത് ഇത് ആദ്യമാണെന്ന് ട്രോവൽ രംഗത്തുള്ളവർ പറയുന്നു.
കേരളത്തിന് പുറത്തുള്ള മറ്റു ഏയർപേർട്ട് വഴിയും പലരും നാട്ടിലേക്ക് പോകുന്നുണ്ട്. ബുക്കിങ് കൂടിയതോടെ ടിക്കറ്റ് നിരക്ക് 1100 – 1250 ദിർഹം ആണ് ഇപ്പോൾ കേരളത്തിന് പുറത്തുള്ള മറ്റു വിമാനത്താവളങ്ങളിൽ നിന്നും ഈടാക്കുന്നത്. കൊച്ചിയിൽ നിന്നു മസ്കറ്റ് വഴി 12 മണിക്കൂറു കൊണ്ട് ദുബായിൽ എത്തുന്ന എയർ ഇന്ത്യാ എക്സ്പ്രസ് സർവീസ് നടത്തുണ്ട്. 970 ദിർഹം ആണ് നിരക്ക് ഈടാക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല