1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 7, 2022

സ്വന്തം ലേഖകൻ: ഒമാനിൽ സ്വകാര്യ വാഹനങ്ങളിൽ സുഹൃത്തുക്കളുമായി യാത്ര ചെയ്യുന്നവർ ജാഗ്രത. വ്യത്യസ്ത കമ്പനിയുടെ പേരിലുള്ള ബത്താക്കയുമായി സ്വകാര്യ വാഹനങ്ങളില്‍ യാത്ര ചെയ്യുന്നവരെയാണ് പോലീസ് നോട്ടമിടുന്നത്. കായിക വിനോദങ്ങള്‍ക്കോ ഒന്നിച്ചു ഭക്ഷണം കഴിക്കാനോ മറ്റു പാർട്ടികൾക്കോ പുറത്തുപോകുന്നവർ ആണെങ്കിലും ശരി പോലീസ് പിടിക്കൂടും.

Also Read: ഭാരത് മാതായ്ക്ക് ജയ് വിളിക്കുമ്പോൾ ഏറ്റു വിളിക്കുകയും നരേന്ദ്ര മോദിക്ക് ജയ് വിളിക്കുമ്പോൾ മിണ്ടാതിരിക്കുകയും ചെയ്യുന്ന യുക്രൈനിൽ നിന്നുള്ള ഇന്ത്യൻ വിദ്യാ‍ര്‍ത്ഥികളുടെ വീഡിയോ കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ വൈറലായത്. സംഭവം ട്രോളുകളിൽ നിറയുകയാണ്. വൈറലായ ട്രോളുകൾ കാണാം

യാത്ര ചെയ്യുന്നവർക്ക് അതൊരു പ്രശ്നമായി തോന്നില്ലായിരിക്കും എന്നാൽ നിയമത്തിന്റ കണ്ണിൽ അത് വലിയ പ്രശ്നമാണ്. ഇത്തരം യാത്രകൾക്ക് സ്വകാര്യ വാഹനങ്ങൾ ഉപയോഗിക്കുന്നത് നിയമവിരുദ്ധമാണ്. കഴിഞ്ഞ ദിവസങ്ങളിലായി പോലീസ് വലിയ രീതിയിൽ പട്രോളിങ്ങ് നടത്തിയിരുന്നു. അപ്പോഴാണ് ഇത്തരത്തിലുള്ള പല യാത്രകളും പോലീസിന്റെ ശ്രദ്ധയിൽപ്പെട്ടത്.

35 റിയാലാണ് പോലീസ് ഇത്തരത്തിലുള്ള നിയമ ലംഘനങ്ങൾക്ക് പിഴ ചുമത്തുന്നത്‌. രാത്രിയാണ് പോലീസ് കൂടുതൽ പരിശേധന നടത്തിയിരുന്നത്. വരും ദിവസങ്ങളിൽ പരിശോധ ശക്തമാക്കാൻ ആണ് പോലീസ് തീരുമാനിച്ചിരിക്കുന്നത്. നിയമം കര്‍ശനമാക്കിയതിനാല്‍ നാട്ടില്‍ നിന്ന് വരുന്ന ബന്ധുക്കളെയും മറ്റും എയര്‍പോട്ടിലേക്ക് വിടാനോ വിളിക്കാൻ പോകാനോ സാധിക്കില്ല. പലരും ബന്ധുക്കളെയും മറ്റും എയര്‍പോട്ടിലേക്ക് വിടാൻ സ്വന്തം വാഹനം എടുത്താണ് പോകുന്നത്. ഇനി ഇത്തരത്തിൽ പോയാൽ നിയമ ലംഘനമായി മാറും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.