സ്വന്തം ലേഖകൻ: ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരികിന്‍റെ സ്ഥാനാരോഹണ ദിനത്തോടനുബന്ധിച്ച് ജനുവരി 11 വ്യാഴാഴ്ച ഒമാനില്‍ പൊതുഅവധി പ്രഖ്യാപിച്ചു. വാരാന്ത്യ അവധി ഉള്‍പ്പെടെ തുടര്‍ച്ചയായ മൂന്ന് ദിവസം ഒഴിവ് ലഭിക്കും.
കഴിഞ്ഞ ദിവസം ഒമാനിലെ 2024ലെ പൊതുഅവധി പ്രഖ്യാപിച്ചിരുന്നു. സുല്‍ത്താന്‍ ഹൈതം ബിന്‍ താരികിന്റെ രാജകീയ ഉത്തരവ് ആണ് എത്തിയിരിക്കുന്നത്. പൊതുഅവധി ദിനങ്ങള്‍ വാരാന്ത്യ അവധി ദിനങ്ങളിലാണ് വരുന്നതെങ്കിൽ പകരം അവധി ലഭിക്കും.
രണ്ട് പെരുന്നാള്‍ ദിനങ്ങള്‍ക്ക് അവധിയായിരിക്കും. അത് വെള്ളിയാഴ്ചയാണ് വരുന്നതെങ്കിൽ മറ്റൊരു ദിവസം അവധി ലഭിക്കും. തുടങ്ങിയ കാര്യങ്ങൾ ആണ് ഉത്തരവിൽ പറയുന്നത്.
2024ലെ പൊതുഅവധി ദിനങ്ങള്‍
ജനുവരി 11 (സുല്‍ത്താന്‍ ഹൈതം ബിന്‍ താരിക് അധികാരമേറ്റ ദിനം)
മാർച്ച് നാലിന് സാധ്യത: ഇസ്റാഅ് മിഅ്റാജ് , റജബ് 27
ഏപ്രിൽ ഒമ്പതിന് സാധ്യത: ഈദുൽ ഫിത്ർ
ഒമാന്‍ ദേശീയ ദിനം : നവംബര്‍ 18, 19
ഈദുൽഅദ്ഹ: ദുൽ ഹിജ്ജ 10 മുതൽ 12 വരെ (സാധ്യത ആഗസ്റ്റ് ആറ് മുതൽ ഒമ്പതുവരെ).
ഇസ്ലാമിക പുതു വർഷം: മുഹർ ഒന്ന്
ചെറിയ പെരുന്നാള്‍ (റമസാന്‍ 29 മുതല്‍),
ബലി പെരുന്നാള്‍ (ദുല്‍ ഹിജ്ജ ഒമ്പത് മുതല്‍ 12 വരെ)
നബിദിനം: റബീഉൽ അവ്വൽ 12(ഒക്ടോബർ 16ന് സാധ്യത)
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല