സ്വന്തം ലേഖകൻ: ഒമാന്‍ സുല്‍ത്താന്‍ ഹൈതം ബിന്‍ താരിക്കിഖിന് രാഷ്ട്രപതിഭവനില്‍ ഉജ്ജ്വല സ്വീകരണം. രാഷ്ട്രപതി ദ്രൗപതി മുര്‍മുവും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചേര്‍ന്ന് സുല്‍ത്താനെ സ്വീകരിച്ചു. സംയുക്ത പ്രതിരോധ സേനയുടെ ഗാര്‍ഡ് ഓഫ് ഓണറിന്റെ അകമ്പടിയോടെ സുല്‍ത്താന്‍ പരേഡ് പരിശോധിച്ചു.
രാഷട്രപതിയുടെ ക്ഷണം സ്വീകരിച്ചാണ് മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി സുല്‍ത്താന്‍ ഇന്ത്യയില്‍ എത്തിയത്. ഇന്നലെ ഡല്‍ഹി വിമാനത്താവളത്തില്‍ എത്തിയ സുല്‍ത്താനെ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരനാണ് സ്വീകരിച്ചത്. ഹൈദരാബാദ് ഹൗസില്‍വെച്ച് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും.
പുരോഗതി, പ്രാദേശിക സ്ഥിരത, സമൃദ്ധി എന്നിവക്കായി ഇരുരാജ്യങ്ങളും തമ്മിലുള്ള ഭാവി സഹകരണത്തിനുള്ള വഴികള്‍ക്ക് സുല്‍ത്താന്റെ സന്ദര്‍ശനം നാഴികകല്ലാകുമെന്ന് വിദേശകാര്യ മന്ത്രാലയം പുറത്തുവിട്ട പ്രസ്താവനയില്‍ വ്യക്തമാക്കുന്നു.
രാജ്യത്തെ നിരവധി മന്ത്രിമാരുമായി ഒമാന്‍ പ്രതിനിധി സംഘം കൂടിക്കാഴ്ച നടത്തും. വിവിധ ധാരണ പത്രങ്ങളില്‍ ഒപ്പുവെക്കും. ഗള്‍ഫ് മേഖലയിലെ ഇന്ത്യയുടെ ഏറ്റവും അടുത്ത പങ്കാളിയാണ് ഒമാന്‍. ഞായറാഴ്ച സുല്‍ത്താന്‍ തിരികെ പോകും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല