1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 4, 2023

സ്വന്തം ലേഖകൻ: രണ്ടുമാസത്തെ വേനലവധിക്കു ശേഷം ഒമാനിലെ വിവിധ ഇന്ത്യന്‍ സ്‌കൂളുകള്‍ പ്രവര്‍ത്തിച്ചു തുടങ്ങി. ബാക്കിയുള്ള സ്‌കൂളുകള്‍ അടുത്ത ദിവസങ്ങളില്‍ തന്നെ പ്രവര്‍ത്തനം ആരംഭിക്കും. വര്‍ഷത്തില്‍ ഒരിക്കല്‍ ലഭിക്കുന്ന രണ്ട് മാസത്തെ അവധി ചെലവിടാന്‍ നാട്ടില്‍ പോയ അധ്യാപകരും വിദ്യാര്‍ഥികളും തിരിച്ചെത്തിത്തുടങ്ങിയിട്ടുണ്ട്.

ബലി പെരുന്നാള്‍ ദിവസങ്ങള്‍ നാട്ടില്‍ ചെലവഴിക്കാനായ സന്തോഷത്തിലാണ് കുട്ടികളും അധ്യാപകരും സ്‌കൂളില്‍ തിരിച്ചെത്തുക. സ്‌കൂള്‍ അവധിക്കാലത്ത് കുട്ടികളോടൊപ്പം രക്ഷിതാക്കളും നാട്ടില്‍ പോയിരുന്നു. ഇവരും ഇപ്പോള്‍ തിരിച്ചു വരികയാണ്. ഉഷ്ണകാല അവധിയോടൊപ്പം ബലി പെരുന്നാളും ഒരുമിച്ച് വന്നതിനാല്‍ ഇത്തവണ നാടണഞ്ഞ പ്രവാസി കുടുംബങ്ങള്‍ നിരവധിയായിരുന്നു. എന്നാല്‍, സ്‌കൂള്‍ തുറക്കുന്ന ദിവസങ്ങളില്‍ തന്നെ ക്ലാസുകളില്‍ കയറാന്‍ സാധിക്കാത്ത വിദ്യാര്‍ഥികളുമുണ്ട്.

വിമാന ടിക്കറ്റ് നിരക്ക് മൂന്നിരട്ടിയിലധികം വര്‍ധിച്ചതാണ് തിരിച്ചെത്തല്‍ വൈകാന്‍ കാരണമെന്ന് ചില രക്ഷിതാക്കള്‍ പറഞ്ഞു. പെരുന്നാള്‍, പെരുന്നാള്‍ എന്നിവ നാട്ടില്‍ കഴിച്ച് തിരിച്ചെത്തുന്ന കുടുംബങ്ങള്‍ നിരവധിയുണ്ടാകുമെന്നതിനാല്‍ വിമാന കമ്പനികളും ഇത് മുതലെടുക്കുകയാണ്.

നാട്ടില്‍ പോയവര്‍ നേരത്തെ തന്നെ ടിക്കറ്റ് എടുത്തുവെച്ചിട്ടുണ്ടെങ്കിലും സീറ്റുകള്‍ ലഭ്യമല്ലാത്തതും ഉയര്‍ന്ന നിരക്കും കാരണം പലരും കുറച്ചു വൈകിയാണ് ടിക്കറ്റെടുത്തത്. എന്നാല്‍ ക്ലാസുകള്‍ ആരംഭിക്കുന്ന ദിവസങ്ങളില്‍ തന്നെ ക്ലാസുകളില്‍ പ്രവേശിക്കാന്‍ കഴിയില്ലെന്ന പ്രയാസത്തിലാണ് വിദ്യാര്‍ഥികളും രക്ഷിതാക്കളും.

സീബ്, മസ്‌കത്ത്, വാദി കബീര്‍ ഇന്ത്യന്‍ സ്‌കൂളുകള്‍ കഴിഞ്ഞ ദിവസങ്ങളില്‍ ക്ലാസുകള്‍ ആരംഭിച്ചു. ദാര്‍സൈത്ത് ഇന്ത്യന്‍ സ്‌കൂള്‍ ഈ മാസം എട്ടിനാണ് തുറക്കുക. മിക്ക സ്‌കൂളുകളിലും അധ്യാപകരോട് ഒരു ദിവസം മുമ്പ് തന്നെ ഹാജരാകണമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് വളരെ കൂടുതല്‍ ദിവസങ്ങളാണ് ഈ വര്‍ഷം അവധി ലഭിച്ചിട്ടുള്ളത്. സ്‌കൂളുകളില്‍ നീണ്ട അവധി മുതലെടുത്ത് അറ്റകുറ്റ പണികളും മറ്റും പൂര്‍ത്തിയാക്കിയിട്ടുണ്ട്. ക്ലാസ് മുറികളുടെ സൗകര്യങ്ങളും വിദ്യാര്‍ഥികളും അടിസ്ഥാന സൗകര്യങ്ങളും വികസിപ്പിക്കുകയാണ് സ്‌കൂള്‍ അധികൃതര്‍ ചെയ്യുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.