![](https://www.nrimalayalee.com/wp-content/uploads/2021/08/Oman-UAE-Border-Crossing-New-Guidelines.jpg)
സ്വന്തം ലേഖകൻ: ഒമാനും യു.എ.ഇക്കുമിടയിലെ കര അതിർത്തി വഴി വാണിജ്യ വാഹനങ്ങളുടെയും ആളുകളുടെയും സഞ്ചാരം സുഗമമാക്കുന്നതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ ഇരു രാജ്യങ്ങളിലെയും ഉദ്യോഗസ്ഥർ ചർച്ച ചെയ്തു. ചർച്ചക്ക് ബുറൈമി പൊലീസിലെ കസ്റ്റംസ് വിഭാഗം ഡയറക്ടർ ലെഫ്.കേണൽ സഈദ് ബിൻ സാലിഹ് അൽ സിയാബിയും യു.എ.ഇ ലാൻഡ് പോർട്ട് ഡിപാർട്ട്മെൻറ് ഡയറക്ടർ ഹമദ് അൽ ഷംസിയും നേതൃത്വം നൽകി.
മറ്റ് ഉദ്യോഗസ്ഥരും ചർച്ചയിൽ പങ്കെടുത്ത ചർച്ചയിൽ കോവിഡ് സാഹചര്യത്തിൽ മുൻകരുതൽ നടപടികൾ പാലിച്ച് യാത്രക്കാരുടെ സഞ്ചാരം സുഗമമാക്കാൻ ഇരു രാജ്യങ്ങളും സംയുക്തമായി നടപ്പാക്കിയ രീതി യോഗത്തിൽ അവലോകനം ചെയ്തു. രോഗമുക്തിയുടെ സാഹചര്യത്തിൽ കൈക്കൊള്ളേണ്ട നടപടികളും യോഗത്തിൽ വിഷയമായി.
അയൽരാജ്യങ്ങളുമായുള്ള കര അതിർത്തികൾ ഒമാൻ തുറന്നിട്ടുണ്ട്. ഒമാനികൾക്കും വിദേശികൾക്കും ജോലി ആവശ്യാർഥം അതിർത്തി കടക്കാവുന്നതാണ്. വിദേശികൾ തൊഴിലുടമയിൽ നിന്നുള്ള ജോലി സംബന്ധിച്ച സാക്ഷ്യപത്രം അതിർത്തി ചെക്ക്പോസ്റ്റു
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല