സ്വന്തം ലേഖകൻ: മസ്ക്കത്തിലേക്ക് ബസ് സർവീസ് ആരംഭിക്കാൻ ഷാർജ റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റിയും (എസ്ആർടിഎ) ഒമാൻ ഗതാഗത കമ്പനി മൊവാസലാത്തും കരാർ ഒപ്പുവച്ചു. ഷാർജ ജുബൈൽ ബസ് സ്റ്റേഷനിൽ നിന്നു മസ്‌കത്തിലെ അൽ അസൈബ സ്റ്റേഷനിലേക്കു പ്രതിദിനമാണ് സർവീസ്.
അതിർത്തിയിലെ നടപടി ക്രമങ്ങൾ വേഗത്തിലാക്കാൻ സ്‌പെഷൽ റൂട്ടുകളും അനുവദിക്കും. മൊവാസലാത്തിന്റെ ഓൺലൈൻ ബുക്കിങ് പ്ലാറ്റ്‌ഫോം www.mwasalat.om വഴി ടിക്കറ്റ് ബുക്ക് ചെയ്യാം. കൂടാതെ 2 രാജ്യങ്ങളിലെയും ബസ് സ്റ്റേഷനുകളിലുള്ള ഔട്‌ലെറ്റുകൾ വഴിയും ടിക്കറ്റുകൾ ലഭ്യമാകും.
അതേസമയം ടിക്കറ്റ് ചാർജ്, സർവീസ് സമയം എന്നിവ പ്രഖ്യാപിച്ചിട്ടില്ല. യുഎഇക്കും ഒമാനും ഇടയിൽ രാജ്യാന്തര ബസ് ഗതാഗത ശൃംഖല വിപുലീകരിക്കാനും ടൂറിസം മെച്ചപ്പെടുത്താനും യാത്രക്കാർക്ക് മികച്ച ഗതാഗത സൗകര്യങ്ങൾ ഒരുക്കാനും ലക്ഷ്യമിട്ടുള്ളതാണ് കരാർ.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല