സ്വന്തം ലേഖകൻ: പ്രവാസി ഇന്ത്യക്കാര്‍ക്ക് വിദേശത്തിരുന്ന് നാട്ടിലെ വൈദ്യുതി ബില്‍, ഫോണ്‍ ബില്‍, സ്‌കൂള്‍ ഫീസ്, നികുതികള്‍ തുടങ്ങിയ യൂട്ടിലിറ്റി ബില്ലുകള്‍ രൂപയില്‍ തന്നെ അടക്കാന്‍ ഭാരത് ബില്‍ പേമെന്റ് സിസ്റ്റവുമായി (ബിബിപിഎസ്) ചേര്‍ന്ന് കാനറ ബാങ്ക് പുതിയ സൗകര്യമൊരുക്കി.
ഒമാനിലെ ഇന്ത്യക്കാരായ പ്രവാസികള്‍ക്കാണ് ഈ സൗകര്യം ഇപ്പോള്‍ ലഭ്യമാക്കിയിരിക്കുന്നത്. നാഷണല്‍ പെയ്മെന്റ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയുടെ ഉപസ്ഥാപനമായ ഭാരത് ബില്‍പേ ലിമിറ്റഡുമായും ഒമാനിലെ മുസന്‍ദം എക്‌സ്‌ചേഞ്ചുമായും സഹകരിച്ചാണ് ഈ സംവിധാനം ലഭ്യമാക്കുന്നത്.
അതിനിടെ വിമാന കമ്പനികള്‍ അമിത നിരക്ക് ഈടാക്കുന്നതില്‍ ഇടപെടണമെന്നാവശ്യപ്പെട്ടും പ്രവാസികളെ സഹായിക്കാന്‍ ചാര്‍ട്ടര്‍ വിമാനത്തിന് അനുമതി തേടിയും മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. തിരക്കേറിയ അവസരങ്ങളില്‍ വിമാന കമ്പനികള്‍ അമിതനിരക്ക് ഈടാക്കുന്നത് നിയന്ത്രിക്കാന്‍ എയര്‍ലൈന്‍ കമ്പനികളുമായി കേന്ദ്ര സര്‍ക്കാര്‍ ചര്‍ച്ച നടത്തണമെന്നും കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല