സ്വന്തം ലേഖകൻ: ലൈസൻസില്ലാത്തതും അജ്ഞാതവുമായ ഉറവിടങ്ങളിൽനിന്ന് പച്ചക്കറികളും പഴങ്ങളും വാങ്ങുന്നത് ഒഴിവാക്കണമെന്ന് ഒമാനിലെ ഫുഡ് സേഫ്റ്റി ആൻഡ് ക്വാളിറ്റി സെന്റർ (എഫ്.എസ്.ക്യൂ.സി) ഉപഭോക്താക്കളോട് ആവശ്യപ്പെട്ടു.
സുരക്ഷാനിയന്ത്രണങ്ങളും മറ്റു നിർദേശങ്ങളും പാലിക്കാതെയെത്തുന്ന ഇത്തരം ഉൽപന്നങ്ങൾ പൊതുജനാരോഗ്യത്തിനു ഭീഷണിയാണ്. കാലഹരണപ്പെട്ട ഉൽപന്നങ്ങളും ഇങ്ങനെയെത്താൻ സാധ്യതയുണ്ട്. ശരിയായ ഡിസ് പ്ലേ, സ്റ്റോറേജ് ആവശ്യകതകൾ എന്നിവ പാലിക്കാത്തതിനാൽ ഉൽപന്നങ്ങൾ കേടാകാനുള്ള സാധ്യതയും കൂടുതലാണ്. ഇതുകാരണം ആരോഗ്യം അപകടത്തിലാകുകയും ചെയ്യുമെന്ന് എഫ്.എസ്.ക്യൂ.സി ഓൺലൈൻ പ്രസ്താവനയിൽ പറഞ്ഞു.
അതിനിടെ വിവിധ നോട്ടുകള്‍ പിന്‍വലിച്ച് സെന്‍ട്രല്‍ ബാങ്ക് ഓഫ് ഒമാന്‍. തീരുമാനം ഔദ്യോഗിക ഗസറ്റില്‍ പ്രസിദ്ധീകരിച്ച് 36 ദിവസത്തിനകം പ്രാബല്യത്തില്‍ വരും. അസാധുവായ നോട്ടുകള്‍ മാറ്റുന്നതിന് സമയം അനുവദിക്കും. മാറ്റിവാങ്ങാനുള്ള സമയം കഴിഞ്ഞാല്‍ ഈ നോട്ടുകള്‍ വിനിമയം ചെയ്യുന്നത് നിയമവിരുദ്ധമാകും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല