സ്വന്തം ലേഖകൻ: ഒമാനിൽ വീസ നിയമങ്ങളിൽ വിവിധ മാറ്റങ്ങളുമായി അധികൃതർ. വീസിറ്റിങ് വീസയിലോ, ടൂറിസ്റ്റ് വീസയിലോ ഒമാനിലുള്ളവർക്ക് തൊഴിൽ വീസയിലേക്കോ ഫാമിലി വീസയിലേക്കോ മാറാൻ കഴിയില്ലെന്ന് റോയൽ ഒമാൻ പൊലീസ് അറിയിച്ചു. ഇങ്ങനെ മാറാൻ ആഗ്രഹിക്കുന്നവർ രാജ്യത്തുനിന്ന്പുറത്തുപോയി പുതുക്കേണ്ടി വരും.
താൽകാലികമായാണ് ഇങ്ങനെ നിർത്തിവെച്ചിരിക്കുന്നത് എന്നാണ് അറിയാൻ കഴിയുന്നത്. ബംഗ്ലാദേശ് രാജ്യത്തുള്ളവർക്ക് പുതിയ വീസ അനുവദിക്കുന്നതും ആർ.ഒ.പി നിർത്തിവെച്ചിട്ടുണ്ട്. ചൊവ്വാഴ്ച മുതൽ നിയമം പ്രാബല്യത്തിൽ വന്നു. നിലവില്‍ സുൽത്താനേറ്റിൽ തൊഴില്‍, താമസ വീസകളില്‍ കഴിയുന്ന ബംഗ്ലാദേശികള്‍ക്ക് വീസ പുതുക്കി നല്‍കും.
അതേസമയം, പുതിയ തീരുമാനത്തിന് പിന്നിലുള്ള കാരണമെന്താണെന്ന് അധികൃതർ വ്യക്തമാക്കിയിട്ടില്ല. വീസിറ്റിങ് വീസയിലെത്തുന്നവർക്ക് നേരത്തെ 50 റിയാല്‍ നല്കി വീസ മാറാന്‍ സാധിച്ചിരുന്നു. തൊഴിലന്വേഷകരായ മലയാളികളടക്കമുള്ളവർക്ക് ഗുണകരമാകുന്നതായിരുന്നു ഇത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല