സ്വന്തം ലേഖകൻ: വൈ ഫൈ കണക്ഷൻ നൽകിയിട്ടുള്ള താമസ കെട്ടിടങ്ങളിലും, വാണിജ്യ സ്ഥാപനങ്ങളിലും ഉള്ളവർ പുറത്തുള്ളവരുമായി വെെ ഫെെ ഷെയറിങ് നടത്തുന്നതിനെതിരെ മുന്നറിയിപ്പുമായി ടെലികോം കമ്പനികൾ. പാർപ്പിട-വാണിജ്യ യൂനിറ്റിന് പുറത്തുള്ളവർക്ക് ഇന്റർനെറ്റ് സേവനങ്ങൾ ഉപയോഗികകാൻ വേണ്ടി അനുവദിക്കുന്നത് കർശനമായി നിരോധിച്ചിരിക്കുന്നു.
പലരും ഒരു വെെ ഫെെ കണക്ഷൻ എടുത്ത് പണം വാങ്ങി പുനർവിതരണം നടത്തുന്നുണ്ട്. പിടിക്കപ്പെട്ടാൽ ഉപഭോക്താക്കളുമായുള്ള സേവന കരാർ അവസാനിപ്പിക്കുന്നത് ഉൾപ്പെടെയുള്ള ശിക്ഷാ നടപടികൾക്ക് കാരണമാകുമെന്നും കമ്പനികൾ മുന്നറിയിപ്പ് നൽകി. വെെഫെെ പുറത്തേക്ക് അനാവശ്യമായി നൽകുന്നത് ടെലികമ്യൂണിക്കേഷൻ റഗുലേറ്ററി നിയമത്തിന്റെ ലംഘനമായി വരും.
ഈ ലംഘനങ്ങൾ കണ്ടെത്തിയാൽ റദ്ദാക്കുക മാത്രമല്ല, ടെർമിനേഷൻ നിരക്ക് ഈടാക്കുകയും ചെയ്യും. മാത്രമല്ല, ഈ കണക്ഷൻ ഒഴിവാക്കി മറ്റൊരു കണക്ഷൻ എടുക്കാൻ എന്ന് വിചാരിച്ചാൽ അത് നടക്കില്ല, നിശ്ചിത കാലയളവിലേക്ക് ഏതെങ്കിലും ടെലികമ്യൂണിക്കേഷൻ കമ്പനിയിൽ നിന്ന് ഇന്റർനെറ്റ് സേവനങ്ങൾ സ്വീകരിക്കാൻ സാധിക്കാത്ത രീതിയിൽ വിലക്കുണ്ടായിരിക്കും.
ഇന്റർനെറ്റ് ഉപയോക്താക്കൾ രാജ്യത്ത് നിലനിൽക്കുന്ന നിയമങ്ങൾ പാലിക്കണം. ലൈസൻസുള്ള ടെലികമ്യൂണിക്കേഷൻ കമ്പനികളിൽ നിന്ന് മാത്രം ഇന്റർനെറ്റ് സേവനങ്ങൾ സ്വന്തമാക്കുക. ഒമാനിൽ ടെലികോം സേവനങ്ങൾ നൽകുന്നത് ലെെസൻസ് നൽകിയിരിക്കുന്നത് 6 ഓപ്പറേറ്റർമാർക്കാണ്. 2ജി മുതൽ 4ജി വരെയുള്ള എല്ലാ സേവന വിഭാഗങ്ങളും രാജ്യത്ത് ലഭിക്കും. മൊത്തം 15,000 ടെലികോം ടവറുകളാണ് ഒമാനിൽ മൊത്തം സ്ഥാപിച്ചിട്ടുള്ളത്.
രാജ്യത്ത് നിരവധി പൊതു വെെഫെെ ഉപയോഗിക്കുന്നവർ ഉണ്ട്. ഇത്തരത്തിൽ പൊതു വെെഫെെ ഉപയോഗിക്കുന്നവർ ജാഗ്രത പാലിക്കണം. പൊതുസ്ഥലങ്ങളിലെ വൈഫൈ ഉപയോഗിക്കുമ്പോൾ വരുന്ന ലിങാകുകളിൽ അനാവശ്യമായി ക്ലിക്ക് ചെയ്യരുത്. ജാഗ്രത പുലർത്തണം. രാജ്യത്തെ പ്രാധനപ്പെട്ട ഷോപ്പിംഗ് മാളുകൾ, വിമാനത്താവളങ്ങൾ, ഹോട്ടലുകൾ, കഫെ ഷോപ്പുകൾ എല്ലാ ഇടത്തും സൗജന്യ വെെഫെെ ലഭിക്കും.
ഓപ്പൺ നെറ്റ്‌വർക്കുകൾ ഉപയോഗിക്കുമ്പോൾ വൈഫൈയിലേക്കുള്ള സൗജന്യ ആക്‌സസ് സൗകര്യത്തിനായി പലപ്പോഴും വ്യക്തിവിവരങ്ങൽ ചോദിക്കും. എന്നാൽ ഇത്തരത്തിലുള്ള വിവരങ്ങൽ ഒന്നും നൽകാൻ പാടില്ല. . പ്രത്യേകിച്ചും മൊബൈലുകളിലും ലാപ്‌ടോപ്പുകളിലും ബാങ്ക് അകൗണ്ട് വിവരങ്ങൾ ഉണ്ടായിരിക്കും. പലപ്പോഴും ഹാക്കിങ് നടക്കാൻ ഇത് കാരണമാകും. അത്തരം കാര്യങ്ങൽ ശ്രദ്ധിച്ച് മാത്രം പൊതു വെെഫെെ ഉപയോഗിക്കാൻ പാടുള്ളു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല