സ്വന്തം ലേഖകൻ: മാനിലെ പ്രവാസി തൊഴിലാളികൾക്ക് ഇലക്ട്രിക്കൽ വയറിങ് ലൈസൻസ് നൽകുന്നത് പബ്ലിക് സർവിസസ് റെഗുലേഷൻ അതോറിറ്റി അവസാനിപ്പിച്ചു. സ്വദേശിവത്കരണം നടപ്പാക്കുന്നതിെൻറ ഭാഗമായാണ് നടപടി. നിലവിൽ ലൈസൻസുള്ള പ്രവാസി തൊഴിലാളികൾക്ക് പുതുക്കിനൽകുന്നതും നിർത്തിയതായി ഞായറാഴ്ചത്തെ ഉത്തരവിൽ അധികൃതർ വ്യക്തമാക്കി.
വൈദ്യുതി വകുപ്പിലെ 800 തൊഴിലുകൾ സ്വദേശിവത്കരിക്കാൻ നേരത്തേ തീരുമാനമെടുത്തിരുന്നു. ഇതിെൻറ തുടർച്ചയായാണ് പുതിയ തീരുമാനം കൈക്കൊണ്ടിരിക്കുന്നത്. സ്വദേശികളുടെ നിയമനം വേഗത്തിലാക്കാനും ജൂലൈയോടെ നടപടികൾ പൂർത്തീകരിക്കാനും ഉദ്ദേശിക്കുന്നതായി അധികൃതർ പറഞ്ഞു. ഒമാനി യുവാക്കൾക്ക് കൂടുതൽ തൊഴിൽ ലഭ്യമാകാനും വയറിങ് ലൈസൻസ് ഉള്ളവർക്ക് വൈദ്യുതി വിതരണ കമ്പനികളുമായി ചേർന്ന് പ്രവർത്തിക്കാനും ഇതിലൂടെ സാധിക്കുമെന്നും അതോറിറ്റി അറിയിച്ചു.
ഒമാനികൾക്ക് ഈ വർഷം 32,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് സുൽത്താൻ ഹൈതം ബിൻ താരിഖ് ദിവസങ്ങൾക്കു മുമ്പ് പ്രഖ്യാപിച്ചിരുന്നു. ഇതേത്തുടർന്ന് വിവിധ മേഖലകളിൽ തൊഴിൽ നൽകുന്നതിനുള്ള ശ്രമങ്ങൾ വേഗത്തിലാക്കിയിട്ടുണ്ട്.
പ്രതിരോധ മന്ത്രാലയത്തിലെ വിവിധ വകുപ്പുകളിലും വൈദ്യുതി മേഖലയിലുമടക്കം നിരവധി തസ്തികകളിൽ പുതിയ നിയമനങ്ങൾ ആരംഭിച്ചത് ഇതിെൻറ ഭാഗമാണ്. വിവിധ സർക്കാർ സ്ഥാപനങ്ങളിലെ ജോലി ഒഴിവുകളിലേക്ക് ഒമാനികളുടെ അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. അതേസമയം, വൈദ്യുതി മേഖലയിലും മറ്റും ആരംഭിച്ച സ്വദേശിവത്കരണം മലയാളികളടക്കമുള്ള പ്രവാസികളുടെ രാജ്യത്തെ തൊഴിൽ സാധ്യതകൾക്ക് തിരിച്ചടിയാകും.
മാസ് വാക്സിനേഷന് തുടക്കം
ഒമാനിലെ പൗരന്മാരും താമസക്കാരുമായവർക്ക് കോവിഡ് പ്രതിരോധ കുത്തിവെപ്പ് ലഭ്യമാക്കുന്ന മാസ് വാക്സിനേഷൻ ഒന്നാം ഘട്ടത്തിന് ഞായറാഴ്ച തുടക്കമായി.ഒന്നാം ഡോസ് നൽകിയവർക്ക് രണ്ടാമത് കുത്തിവെപ്പ് നൽകിയാണ് കാമ്പയിൻ ആരംഭിച്ചത്. 12.5ലക്ഷം വാക്സിൻ ഡോസുകൾ ഈ മാസം വിതരണം ചെയ്യാനുള്ള തയാെറടുപ്പുകളാണ് ആരോഗ്യ മന്ത്രാലയം സ്വീകരിച്ചിട്ടുള്ളത്. ഈ വർഷം അവസാനിക്കുന്നതോടെ ജനസംഖ്യയുടെ 70ശതമാനം പേർക്കും കുത്തിവെപ്പ് നൽകലാണ് കാമ്പയിെൻറ ലക്ഷ്യം.
കാമ്പയിൻ ആദ്യദിനത്തിൽ സൗകര്യങ്ങൾ വിലയിരുത്തുന്നതിന് സുപ്രീംകമ്മിറ്റി ചെയർമാൻ സയ്യിദ് ഹമൂദ് ബിൻ ഫൈസൽ അൽ ബുസൈദി, ബൗഷറിലെ സുൽത്താൻ ഖാബൂസ് സ്പോർട്സ് കോംപ്ലക്സിലെ കേന്ദ്രം സന്ദർശിച്ചു. കുത്തിവെപ്പിെൻറ മുൻഗണന പട്ടികയിൽ ഇടംപിടിച്ച എല്ലാവരും വാക്സിൻ സ്വീകരിക്കണമെന്ന് സുപ്രീം കമ്മിറ്റി ആവശ്യപ്പെട്ടു.
വാക്സിനുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന അഭ്യൂഹങ്ങളിൽ വിശ്വസിക്കരുതെന്നും എല്ലാവരെയും കുത്തിവെപ്പെടുക്കാൻ പ്രേരിപ്പിക്കണമെന്നും ഇൻഫർമേഷൻ മന്ത്രി ഡോ. അബ്ദുല്ല ബിൻ നാസർ അൽ ഹറാസി പറഞ്ഞു. നേരത്തെ രജിസ്റ്റർ ചെയ്ത കമ്പനി ജീവനക്കാർക്കും വിദേശരാജ്യങ്ങളിലെ നയതന്ത്ര ഉദ്യോഗസ്ഥർക്കുമാണ് ഇത്തരത്തിൽ വാക്സിൻ ലഭിക്കുന്നത്. സ്വകാര്യ മെഡിക്കൽ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് റഷ്യൻ വാക്സിനായ സ്പുട്നിക്കാണ് നൽകുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല