1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 25, 2021

സ്വന്തം ലേഖകൻ: ഒമിക്രോണ്‍ വ്യാപനം ആശങ്കയായി തുടരവെ വെള്ളിയാഴ്ചയും ശനിയാഴ്ചയുമായി ലോകത്ത് ഏകദേശം 4500 യാത്രാവിമാനങ്ങള്‍ ലോകത്ത് റദ്ദാക്കപ്പെട്ടു. ക്രിസ്മസ് വാരാന്ത്യ യാത്രക്കായി ഒരുങ്ങിയ ആയിരക്കണക്കിന് പേരുടെ യാത്ര ഇതോടെ മുടങ്ങി. പൈലറ്റുമാര്‍, മറ്റുജീവനക്കാര്‍ തുടങ്ങിയവര്‍ക്ക് കോവിഡ് ബാധിക്കുകയോ കോവിഡ് ബാധിച്ചവരുമായി ബന്ധം പുലര്‍ത്തിയതുവഴി ക്വാറന്റീനിലാകുകയോ ചെയ്തതാണ് മിക്കവാറും വിമാനങ്ങള്‍ റദ്ദാക്കപ്പെടാന്‍ ഇടയാക്കിയതെന്നാണ് റിപ്പോര്‍ട്ട്.

റദ്ദാക്കപ്പെട്ട വിമാന സര്‍വീസുകളില്‍ നാലിലൊന്നും യുഎസിലാണ്. യുഎസ് അടക്കമുള്ള രാജ്യങ്ങളില്‍ കോവിഡ് കേസുകള്‍ സമീപ ദിവസങ്ങളിലായി കുത്തനെ ഉയര്‍ന്നിട്ടുണ്ട്. മറ്റുവകഭേദങ്ങളെ അപേക്ഷിച്ച് ഒമിക്രോണ്‍ കൂടുതല്‍ അപകടകാരിയാണെന്ന് തെളിയിക്കപ്പെട്ടിട്ടില്ലെങ്കിലും കേസുകള്‍ ക്രമാതീതമായി കൂടുന്നത് ആശങ്കക്കയ്ക്കിടയാക്കുന്നുണ്ട്. കേസുകള്‍ കുതിച്ചുയര്‍ന്നതോടെ യൂറോപ്പില്‍ നിയന്ത്രണം കര്‍ശനമാക്കിത്തുടങ്ങിയിട്ടുണ്ട്.

ഇറ്റലി, സ്‌പെയിന്‍, ഗ്രീസ് എന്നീ രാജ്യങ്ങളില്‍ പുറത്തിറങ്ങുന്നതിന് മാസ്‌ക് വീണ്ടും നിര്‍ബന്ധമാക്കി. ക്രിസ്മസ് ദിനത്തിന് ശേഷം മിക്ക യൂറോപ്യന്‍ രാജ്യങ്ങളും നിയന്ത്രണത്തിലേക്ക് കടക്കുമെന്ന് ഇതിനോടകം പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.