![](https://www.nrimalayalee.com/wp-content/uploads/2021/12/India-Omicron-Cases-Night-Curfew.jpg)
സ്വന്തം ലേഖകൻ: കോവിഡ് പോസിറ്റിവിറ്റി നിരക്കിൽ 0.55 ശതമാനം വർധനവുണ്ടായ സാഹചര്യത്തിൽ രാജ്യ തലസ്ഥാനത്ത് ഇന്നുമുതൽ രാത്രികാല കർഫ്യൂ പ്രഖ്യാപിച്ചു. രാത്രി 11 മുതൽ പുലർച്ചെ അഞ്ച് വരെയായിരിക്കും നിയന്ത്രണം. ഒമിക്രോൺ വകഭേദം വർധിക്കുന്ന സാഹചര്യത്തിൽ അതിനെതിരെ പ്രതിരോധ നടപടി എന്ന നിലക്കാണ് ഡൽഹി സർക്കാർ രാത്രികാല കർഫ്യു വീണ്ടും കൊണ്ടുവന്നിരിക്കുന്നത്.
ഡൽഹിയിൽ ഞായറാഴ്ച 290 പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ഗ്രേഡഡ് റെസ്‌പോൺസ് ആക്ഷൻ പ്ലാൻ (GRAP) അനുസരിച്ച്, തുടർച്ചയായി രണ്ട് ദിവസങ്ങളിൽ പോസിറ്റിവിറ്റി നിരക്ക് 0.5% ആയി തുടർന്നതിനാലാണ് തലസ്ഥാനത്ത് ‘യെല്ലോ’ അലർട്ട് പ്രഖ്യാപിച്ചത്. രാത്രി കർഫ്യൂ, സ്‌കൂളുകളും കോളേജുകളും അടച്ചിടൽ, മെട്രോ ട്രെയിനുകളിലും ബസുകളിലും സീറ്റ് കപ്പാസിറ്റി പകുതിയായി കുറയ്‌ക്കൽ, അത്യാവശ്യമല്ലാത്ത കടകളും മാളുകളും അടയ്‌ക്കുന്നത് ഉൾപ്പെടെയുള്ള നിരവധി നിയന്ത്രണങ്ങൾ ‘യെല്ലോ അലർട്ടിനൊപ്പം’ ഉണ്ടായിരിക്കും.
വിമാനത്താവളങ്ങൾ, റെയിൽവേ സ്റ്റേഷനുകൾ, ബസ് സ്റ്റോപ്പുകൾ എന്നിവിടങ്ങളിലേക്ക്പോകുന്നവർക്കും മടങ്ങുന്നവർക്കും ടിക്കറ്റുകൾ ഹാജരാക്കിയതിന് ശേഷം യാത്ര അനുവദനീയമാണ്.
വീടിനടുത്തുള്ള കടകളിൽ നിന്ന് അവശ്യ സാധനങ്ങൾ വാങ്ങാൻ കാൽനടയായി യാത്ര ചെയ്യുന്ന ആളുകൾ മാധ്യമപ്രവർത്തകർ, ഭക്ഷണമോ മെഡിക്കൽ ഉൽപ്പന്നങ്ങളോ കൊണ്ടുപോകുന്ന ഡെലിവറി വ്യക്തികൾ, പച്ചക്കറികൾ, പാലുൽപ്പന്നങ്ങൾ, മാംസം, മറ്റ് ഭക്ഷ്യ ഉൽപ്പന്നങ്ങൾ എന്നിവ വിൽക്കുന്ന കടകൾ, മരുന്ന് കടകൾ എന്നിവയ്ക്കും ഇളവുകൾ ഉണ്ട്.
കോവിഡ് വാക്സിൻ എടുക്കാൻ പോകുന്നവർക്ക് അവരുടെ വാക്സിൻ അപ്പോയിന്റ്മെന്റിന്റെ പകർപ്പ് ഹാജരാക്കിയ ശേഷം യാത്ര ചെയ്യാവുന്നതാണ്.
ഒമിക്രോണ്‍ ജാഗ്രതയുടെ ഭാഗമായി കര്‍ണാടകയില്‍ പത്ത് ദിവസത്തേക്ക് രാത്രി കര്‍ഫ്യു പ്രഖ്യാപിച്ചു. രാത്രി പത്ത് മണിമുതല്‍ പുലര്‍ച്ചെ അഞ്ച് മണിവരെയാണ് കര്‍ഫ്യൂ. ഡിസംബര്‍ 28 മുതല്‍ ജനുവരി എട്ട് വരെയാണ് നിയന്ത്രണം.
ഒമിക്രോണ്‍ വ്യാപനവും പുതിയ കോവിഡ് ക്ലസ്റ്ററുകള്‍ രൂപപ്പെട്ടതും കണക്കിലെടുത്താണ് കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശം മാനിച്ച് കര്‍ണാടക നിയന്ത്രണം കടുപ്പിച്ചിരിക്കുന്നത്. പുതുവര്‍ഷ ആഘോഷ പരിപാടികള്‍ ബെംഗളൂരു ഉള്‍പ്പടെയുള്ള നഗരങ്ങളില്‍ സംഘടിപ്പിക്കാനിരിക്കെയാണ് പുതിയ നിയന്ത്രണം.
ബെംഗളൂരുവില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് ഈ തീരുമാനമുണ്ടായിരിക്കുന്നത്. നിയന്ത്രണത്തില്‍ ഒരു വിട്ടുവീഴ്ചയുമുണ്ടാവില്ലെന്ന് കര്‍ണാടക ആരോഗ്യമന്ത്രി ഡോ. കെ. സുധാകര്‍ വ്യക്തമാക്കി. പബ്ബുകള്‍, ബാറുകള്‍, റെസ്റ്റോറന്റുകള്‍ എന്നിവിടങ്ങളിലൊക്കെ 50 ശതമാനം പേര്‍ക്ക് മാത്രമായിരിക്കും പ്രവേശനം. പത്തുമണിക്ക് പ്രവര്‍ത്തനം അവസാനിപ്പിക്കുകയും വേണം.
സ്വകാര്യ പരിപാടികള്‍ക്കും നിയമന്ത്രണമുണ്ട്. നിലവില്‍ 38 ഒമിക്രോണ്‍ കേസുകളാണ് കര്‍ണാടകത്തിലുള്ളത്. വിവിധ ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് കോവിഡ് ക്ലസ്റ്ററുകള്‍ രൂപപ്പെടുന്നുമുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല