![](https://www.nrimalayalee.com/wp-content/uploads/2021/12/Omicron-India-Kerala--640x364.jpg)
സ്വന്തം ലേഖകൻ: രാജ്യത്ത് ഒമിക്രോൺ ബാധിതർ കൂടുതലുള്ള, വാക്‌സിനേഷൻ നിരക്ക് കുറവുള്ള പത്ത് സംസ്ഥാനങ്ങളിലേക്ക് കേന്ദ്രസർക്കാരിന്റെ പ്രത്യേക സംഘമെത്തുമെന്ന് ആരോഗ്യമന്ത്രാലയം. കേരളമുൾപ്പടെയുള്ള പത്ത് സംസ്ഥാനങ്ങളിലാണ് പ്രത്യേക സംഘത്തെ വിന്യസിക്കുന്നത്. മഹാരാഷ്‌ട്ര, തമിഴ്‌നാട്, പശ്ചമബംഗാൾ, മിസോറാം, കർണാടക, ബിഹാർ, ഉത്തർപ്രദേശ്, ജാർഖണ്ഡ്, പഞ്ചാബ് എന്നിവയാണ് മറ്റ് ഒമ്പത് സംസ്ഥാനങ്ങൾ.
സർവെയ്‌ലൻസ് ഉൾപ്പടെയുള്ള കോൺടാക്ട് ട്രേസിങ് നോക്കുക, ജിനോം സീക്വൻസിങ്ങിനായി സാമ്പിളുകൾ ശേഖരിച്ച് കൊറോണ പരിശോധന നടത്തുക, ആശുപത്രി കിടക്കകളുടെ ലഭ്യതയും ആംബുലൻസ്, വെന്റിലേറ്റർ, മെഡിക്കൽ ഓക്‌സിജൻ തുടങ്ങിയവയുടെ ലഭ്യതയും പരിശോധിക്കുക, വാക്‌സിനേഷന്റെ പുരോഗതി വിലയിരുത്തുക എന്നീ പ്രവർത്തനങ്ങളാണ് പ്രധാനമായും കേന്ദ്ര സംഘത്തിന്റെ നേതൃത്വത്തിൽ നടക്കുകയെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.
രാജ്യത്തെ ഒമിക്രോൺ ബാധിതരുടെ എണ്ണം ശനിയാഴ്ചയോടെ 415 കടന്നതിന്റെ പശ്ചാത്തലത്തിലാണിത്. നിരവധി സംസ്ഥാനങ്ങളിൽ രാത്രി കർഫ്യൂ ഉൾപ്പടെയുള്ള നിയന്ത്രണങ്ങൾ ഒമിക്രോൺ സാഹചര്യത്തിൽ കർശനമാക്കിയിട്ടുണ്ട്. ജനങ്ങൾ ഒത്തുകൂടുന്നതിനും നിയന്ത്രണമുണ്ട്. മഹാരാഷ്‌ട്രയിൽ 108 രോഗികളും കേരളത്തിൽ 37 രോഗികളും ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല