തിരുവനന്തപുരം: ന്യൂയോര്‍ക്ക് ഫിലിം ഫെസ്റ്റിവലില്‍ മികച്ച സാമൂഹിക ചത്രത്തിനുള്ള അവാര്‍ഡ് ലഭിച്ച ശ്യാമം എന്ന ചിത്രത്തിനു ശേഷം ശ്രീവല്ലഭന്‍ സംവിധാനം ചെയ്യുന്ന ‘പകരം’ എന്ന സിനിമയില്‍ ഓംപ്രകാശ് അഭിനയിക്കുന്നു. മുത്തൂറ്റ് പോള്‍ ജോര്‍ജ് വധക്കേസിലൂടെ പ്രശസ്തനായ ഓംപ്രകാശ് ഗുണ്ടാ ലിസ്റ്റില്‍ ഉള്‍പ്പെട്ട വ്യക്തിയാണ്. ഏറെക്കാലമായി ഗുണ്ടാ പ്രവര്‍ത്തനങ്ങളില്‍ നിന്നു മാറിനില്‍ക്കുന്ന ഓംപ്രകാശ് എസ്.എന്‍.ഡി.പി. യൂത്ത് മൂവ്‌മെന്റിന്റെ തിരുവനന്തപുരം ജില്ലാ ഭാരവാഹി കൂടിയാണ് ഇപ്പോള്‍.
സാലിഗാര്‍ഡന്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ സ്വിഫ്റ്റ് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ നായക തുല്യമായ വേഷത്തില്‍ മുംബയില്‍ നിന്നും കേരളത്തില്‍ എത്തുന്ന പത്രപ്രവര്‍ത്തകന്റെ കഥാപാത്രമാണ് ഓംപ്രകാശിന്. കൂടാതെ ജഗതിശ്രീകുമാര്‍, ദേവന്‍, ജഗദീഷ്, സുരാജ് വെഞ്ഞാറമൂട്, മാള, കൃഷ്ണ, സലിം ബാവ, മേനക, ക്‌ളാസ്‌മേറ്റ്‌സ് രാധിക, സോനാ നായര്‍ എന്നിവരോടൊപ്പം നായകനായി പുതുമുഖം സൂര്യകാന്ത് അഭിനയിക്കുന്നു. എം.ജി. രാധാകൃഷ്ണന്റെ മകനും പ്രമുഖ സൗണ്ട് എഞ്ചിനീയറുമായ രാജാകൃഷ്ണനും ഈ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.
സംവിധായകന്റെ കഥയ്ക്ക് തിരക്കഥയും സംഭാഷണവും രചിച്ചത് ദേവരാജന്‍. ബിച്ചുതിരുമലയുടെ ഗാനങ്ങള്‍ക്ക് എം. ജി. രാധാകൃഷ്ണന്‍ അവസാനമായി സംഗീതം നല്‍കിയ ചിത്രമാണ്. യേശുദാസ്, വിജയ് യേശുദാസ്, ശ്വേതാമോഹന്‍, മഞ്ജരി, രവിശങ്കര്‍ എന്നിവര്‍ ഗായകരായിട്ടുള്ള ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത് തമിഴ് സൂപ്പര്‍ താരം വിജയുടെ അമ്മാവനും തുള്ളാതെ മനവും തുള്ളും, പ്രിയമാനവളെ എന്നീ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങള്‍ക്ക് ക്യാമറാമാനായിരുന്ന ശെല്‍വയാണ്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ വിജയ് ബാലരാമപുരവും എക്‌സിക്യൂട്ടീവ് ഷിബു ശശിയും ശ്യാമും ആണ്. ഈ ചിത്രം മാര്‍ച്ചില്‍ സാലിപിക്‌ചേഴ്‌സ് റിലീസ് ചെയ്യും
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല